60-ാം വയസ്സില്‍ ടെക് സ്റ്റാര്‍ട്ടപ്പ് തുടങ്ങി ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യുന്ന സംരംഭക

Last Updated:

ചെറുകിട ബിസിനസുകളെയും ചേംബേഴ്‌സ് ഓഫ് കൊമേഴിസിനെയും പിന്തുണയ്ക്കുന്നതാണ് സംരംഭം

News18
News18
വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തില്‍ അതിനു തയ്യാറാകാതെ ഒരു കമ്പനി തുടങ്ങിയാലോ... 60 വയസ്സുള്ള ഈ കനേഡിയന്‍ സംരംഭകയുടെ പദ്ധതിയുടെ ഭാഗമേ ആയിരുന്നില്ല വിരമിക്കല്‍. മൂന്ന് പതിറ്റാണ്ടുകാലത്തോളം ഫിറ്റ്‌നസ് റീട്ടെയില്‍ രംഗത്ത് പ്രവര്‍ത്തിച്ച കാരെന്‍ ഹാസ്റ്റിയെന്ന സ്ത്രീയാണ് വിരമിക്കല്‍ കാലം വിശ്രമത്തിന് തയ്യാറാകാതെ പുതിയൊരു സംരഭത്തിന് തുടക്കം കുറിച്ചത്.
30 വര്‍ഷത്തോളം വടക്കന്‍ ഒന്റാറിയോയില്‍ ഒരു ഫിറ്റ്‌നസ് സ്റ്റോര്‍ ശൃംഖല നടത്തുകയായിരുന്നു കാരെന്‍ ഹാസ്റ്റി. ശേഷം കോവിഡ് കാലത്ത് ഏഴക്ക തുകയ്ക്ക് അവര്‍ ആ സംരംഭം വിറ്റു. വിരമിക്കലിനെ കുറിച്ച് ആ സമയത്ത് ആലോചിച്ചെങ്കിലും ആ ആശയം ശരിയായില്ലെന്ന് അവര്‍ക്ക് തോന്നി. ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്ന് കാരെന്‍ പറഞ്ഞു.
അങ്ങനെയാണ് ഒരു ടെക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ചേംബര്‍ പെര്‍ക്‌സ് ആപ്പ് എന്നായിരുന്നു അവരുടെ പുതിയ സംരംഭത്തിന്റെ പേര്. ചെറുകിട ബിസിനസുകളെയും ചേംബേഴ്‌സ് ഓഫ് കൊമേഴിസിനെയും പിന്തുണയ്ക്കുന്നതാണ് സംരംഭം. ഇവര്‍ക്കുവേണ്ടിയുള്ള ഉത്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ രംഗത്ത്  സാങ്കേതിക പശ്ചാത്തലമില്ലെങ്കിലും ഇതിനായി കാരെന്‍ ഒരു പുതിയ ടീം രൂപീകരിച്ചു. സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് കാരെന്‍ ഹാസ്റ്റിയുടെ ടെക് സ്റ്റാര്‍ട്ടപ്പിന്റെ സിടിഒ.
advertisement
മകളുടെ മാര്‍ക്കറ്റിംഗ് സംരംഭമാണ് അമ്മയുടെ കമ്പനിയുടെ ബ്രാന്‍ഡിങ്ങും മറ്റ് പ്രചാരണ ജോലികളും നോക്കുന്നത്. പ്രായം നോക്കാതെ ആഴ്ചയില്‍ 60 മുതല്‍ 70 മണിക്കൂര്‍ കാരെന്‍ ജോലി ചെയ്യും. രാവിലെ എട്ട് മണിക്ക് അവര്‍ തന്റെ ദിവസം ആരംഭിക്കുന്നു. കോണ്‍ഫറന്‍സുകളില്‍ സംസാരിക്കുകയും തന്റെ ടീമിനൊപ്പം സജീവമായി നില്‍ക്കുകയും ചെയ്യും.
അതേസമയം, തന്റെ ഈ പ്രായത്തില്‍ ടെക് അധിഷ്ഠിതമായി ജോലി ചെയ്യുകയെന്നത് ഒരു അഡ്ജസ്റ്റ്‌മെന്റ് ആണെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. ടെക് രംഗത്ത് പൊതുവേ ചെറുപ്പക്കാര്‍ക്കാണ് ആധിപത്യം. ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള നേതൃത്വ ശൈലിയാണ് താന്‍ പിന്തുടരുന്നതെന്നും കാരെന്‍ പറയുന്നു.
advertisement
"ഞാന്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതിനാല്‍ അത് ജോലിയായി തോന്നുന്നില്ല. എന്റെ മകളുടെ തലമുറ എന്റേതില്‍ നിന്ന് വ്യത്യസ്തമായി ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുന്നു. ഞാന്‍ എളുപ്പത്തില്‍ 60 മുതല്‍ 70 മണിക്കൂര്‍ വരെ ആഴ്ചയില്‍ ജോലി ചെയ്യും. പക്ഷേ,  അത്രയും ദൈര്‍ഘ്യം പരിഗണിക്കില്ല. നിങ്ങള്‍ ചെയ്യുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ അത് സമ്പന്നമാകുന്നു", കാരെന്‍ ഹാസ്റ്റി ബിസിനസ് ഇന്‍സൈഡറിനോട് പറഞ്ഞു.
തനിക്ക് ഗോള്‍ഫും യാത്രയും ഇഷ്ടമാണെന്നും അവര്‍ പറയുന്നു. അത് സംതൃപ്തി നല്‍കുന്നില്ലെന്നാണ് കാരെന്‍ പറയുന്നത്. തനിക്ക് വിരമിക്കല്‍ എന്നാല്‍ കുടുംബത്തിനായി എന്തെങ്കിലും കരുതേണ്ടതിന്റെ സമ്മര്‍ദ്ദമില്ലാതെ ഇഷ്ടപ്പെട്ട ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നേടുകയെന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
advertisement
കാരെന്റെ കമ്പനി രണ്ടര വര്‍ഷമായി കടങ്ങളൊന്നും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വരുമാനവും വീണ്ടും നിക്ഷേപിച്ചിരിക്കുന്നു. ഇപ്പോള്‍ ചേംബറുകള്‍ക്ക് വേണ്ടിയുള്ള രണ്ടാമത്തെ ഉത്പന്നമായ ചേംബര്‍ മെമ്പര്‍ പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതൊരു സിആര്‍എം (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്) പ്രൊഡക്ടാണ്. വളരുക, വലുതാക്കുക, ഒടുവില്‍ വില്‍ക്കുക എന്നിവയാണ് ദീര്‍ഘകാല ലക്ഷ്യമെന്നും കാരെന്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
60-ാം വയസ്സില്‍ ടെക് സ്റ്റാര്‍ട്ടപ്പ് തുടങ്ങി ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യുന്ന സംരംഭക
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement