14ാം വയസ്സില്‍ അമ്മയായി; 23 വര്‍ഷത്തിന് ശേഷം അമ്മയും മകളും ചേര്‍ന്ന് ജപ്പാനില്‍ കഫെ നടത്തുന്നു

Last Updated:

13 വയസിൽ ആര്‍ത്തവം ക്രമം തെറ്റി വയര്‍ വലുതായപ്പോൾ പരിശോധിച്ചപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു

Image credit: AFP
Image credit: AFP
14ാം വയസ്സില്‍ മകള്‍ക്ക് ജന്മം നല്‍കിയ സ്ത്രീ 37ാം വയസ്സില്‍ മകളോടൊപ്പം മെയ്ഡ് കഫെ നടത്തുന്നു. യുക എന്ന് അറിയപ്പെടുന്ന സ്ത്രീയാണ് 14 മകളോടൊപ്പം കഫെ നടത്തുന്നത്. ഒറിക്കണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുക ഇക്കാര്യം പറഞ്ഞത്. മകളുടെ ബാല്യകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് അവർ പറഞ്ഞു.
13 വയസിൽ ആര്‍ത്തവം ക്രമം തെറ്റി വയര്‍ വലുതായപ്പോൾ പരിശോധിച്ചപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു. ''എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉത്കണ്ഠാകുലയായി,'' അവര്‍ പറഞ്ഞു. ഗര്‍ഭധാരണം ആദ്യം മാതാപിതാക്കളില്‍ നിന്ന് മറച്ചുവെച്ചുവെന്നും ഒരു സുഹൃത്തിനോട് മാത്രം ഇക്കാര്യം പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വയറു മറയ്ക്കാനായി അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
എന്നാല്‍ വിവരമറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. അവര്‍ അവളെ പ്രസവത്തിന് മുമ്പുള്ള പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. 14 വയസ്സില്‍ യുക പ്രസവിച്ചു. ''എന്റെ പ്രായം എത്രയായാലും ഞാന്‍ അമ്മയായ നിമിഷം മുതല്‍ എന്റെ മകളോടുള്ള സ്‌നേഹത്തില്‍ ഒരിക്കലും കുറവ് വന്നിട്ടില്ലെന്ന്'' യുക പറഞ്ഞു. അതേസമയം, കുട്ടിയുടെ അച്ഛനാരാണെന്ന് വെളിപ്പെടുത്താന്‍ യുക തയ്യാറായില്ല.
advertisement
കുടുംബത്തിന്റെ പിന്തുണയോടെ യുക പിന്നീട് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതിന് ശേഷം ഒരു ബ്യൂട്ടി സലൂണില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തു. 19 വയസ്സുള്ളപ്പോൾ തന്റെ പക്കലുള്ള സമ്പാദ്യവും മാതാപിതാക്കളുടെ സാമ്പത്തിക സഹായവും ഉപയോഗിച്ച് അവര്‍ ഒരു ഹെയര്‍ സലൂണ്‍ തുറന്നു. മകളെ വളര്‍ത്തുന്ന സമയത്ത് ആശയവിനിമയത്തിന് യുക മുന്‍ഗണന നല്‍കി. ''നിങ്ങളുടെ കുട്ടിയോട് ഒരിക്കലും ദേഷ്യപ്പെടരുത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. എപ്പോഴും അവരുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക,'' യുക പറഞ്ഞു.
advertisement
ബിസിനസും സൗഹൃദവും
മകള്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇരുവരും ഒരുമിച്ച് ഒരു മെയ്ഡ് കഫേ ആരംഭിച്ചു. ജപ്പാനിലെ ആനിമേഷന്‍, ഗെയിമിംഗ് സംസ്‌കാരത്തില്‍ നിന്ന് ഉത്ഭവിച്ച മെയ്ഡ് കഫേകളില്‍ വിക്ടോറിയന്‍ ശൈലിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് വെയിട്രസ്സുകളാണ് ഉള്ളത്.
മകള്‍ തന്റെ ഉറ്റ സുഹൃത്തും സഹോദരിയുമാണ് യുക പറഞ്ഞു. ''എന്റെ മകളോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. ഞാന്‍ സൗന്ദര്യവും ട്രെന്‍ഡുകളും ഫാഷനുമെല്ലാം ആസ്വദിക്കുന്നയാളാണ്,'' യുക പറഞ്ഞു.
കഫെ ലാഭത്തിലാണോയെന്ന കാര്യം യുക വെളിപ്പെടുത്തിയില്ലെങ്കിലും കഫെയിലെ അനുഭവം തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കിയതായി അഭിപ്രായപ്പെട്ടു. ''എന്റെ മകള്‍ ഇപ്പോള്‍ കുടുംബബിസിനസിന്റെ ഭാഗമായി ജോലി ചെയ്യുന്നു. ഒരു അമ്മ എന്ന നിലയില്‍ അവളെ പിന്തുണയ്ക്കുകയും ഒരു വീട്ടമ്മയുടെ റോളിലേക്ക് ഞാന്‍ തിരിച്ചെത്തിയിരിക്കുകയുമാണ് ഇപ്പോള്‍,'' യുക പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
14ാം വയസ്സില്‍ അമ്മയായി; 23 വര്‍ഷത്തിന് ശേഷം അമ്മയും മകളും ചേര്‍ന്ന് ജപ്പാനില്‍ കഫെ നടത്തുന്നു
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement