മോഹൻലാൽ ഈ അടുത്ത് ഏറ്റവും അധികം കയ്യടികളും ട്രോളുകളും ഏറ്റു വാങ്ങിയ ഡയലോഗ് ഏതു സിനിമയിലേതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; ലൂസിഫർ. അതിൽ ഏറ്റവും ഫേമസ് ആയ ഡയലോഗാണ് സായ് കുമാറിന്റെ വർമ്മ എന്ന കഥാപാത്രത്തോട് സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാൽ പറയുന്ന 'തന്റെ തന്തയല്ല എന്റെ തന്ത' എന്ന വാചകം. ആ ഡയലോഗ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞാൽ എങ്ങനെയുണ്ടാവും എന്ന് ഇവിടെ കേൾക്കാം.
ഒരു അവാർഡ് വേദിയിൽ മോഹൻലാലിൻറെ ഡയലോഗ് പറയുന്ന പൃഥ്വിയാണ് വിഡിയോയിൽ. അവതാരകരുടെ ആവശ്യ പ്രകാരമാണ് ദുബായിയിലെ ഓഡിയന്സിന് മുൻപാകെ പൃഥ്വി ഈ ഡയലോഗ് പറയുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗമായ L2 എമ്പുരാന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്. കൂടാതെ പൃഥ്വിരാജ് 50കോടി ക്ലബ്ബിൽ പേരുള്ള ആദ്യ മലയാളി നടനും, സംവിധായകനും നിർമ്മാതാവും എന്ന നേട്ടം കൂടി കൈവരിച്ചു. മുരളി ഗോപിയാണ് വളരെയധികം പ്രേക്ഷക പ്രീതി നേടിയെടുത്ത ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.