തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കലുങ്ക് ജംഗ്ഷനിൽ പ്രാദേശിക ദീപാലങ്കാര കമ്മിറ്റി സംഘടിപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ ഭാഗമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ ആണ് വൈദ്യുതാഘാതമേറ്റ് യുവാവ് തൽക്ഷണം മരിച്ചത്
തിരുവനന്തപുരം: പാലോട് പച്ച ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. പുലർച്ചെ 3ഓടെ ആണ് അപകടം നടന്നത്. മൃതദേഹം പാലോട് ആശുപത്രിയിൽ.
നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കലുങ്ക് ജംഗ്ഷനിൽ പ്രാദേശിക ദീപാലങ്കാര കമ്മിറ്റി സംഘടിപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ ഭാഗമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ ആണ് വൈദ്യുതാഘാതമേറ്റ് യുവാവ് തൽക്ഷണം മരിച്ചത്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു.
Summary: A 34-year-old man lost his life after being electrocuted while installing decorative lights for a temple festival in Palode, Thiruvananthapuram. The deceased has been identified as Sanu (34), a resident of Pazhavila in Pangode. The accident occurred around 3:00 AM on Tuesday near Kalungu Junction. Sanu was part of a local decoration committee setting up lights for the Nandiyode Pacha Temple festival. While he was mounting decorations on an electric post, he suffered a severe electric shock and died on the spot.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 31, 2026 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു








