മലയാള സിനിമയിലെ കൊലകൊമ്പന്മാർ ഒന്നിക്കുന്നു; ഒരുങ്ങുന്നത് മൂന്നു പ്രോജക്റ്റുകൾ

Last Updated:

Prithviraj joins hands with Zakariya Mohammed, Muhsin and Irshad Parari | പൃഥ്വിരാജ്, സുഡാനി സംവിധായകൻ സക്കറിയ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി, ഇർഷാദ് പരാരി എന്നിവർ ഒന്നിക്കുന്നു

മലയാള സിനിമയിലെ യുവതരംഗം സൃഷ്ടിച്ച വ്യക്തികൾ ഒന്നിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? അത് ഇങ്ങനെയാകും. മൂന്നു ചിത്രങ്ങൾ. ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ ചിത്രത്തിന്റെ പിന്നാമ്പുറ കഥ ഇതാണ്. മലയാളത്തിനൊരു 200 കോടി ചിത്രം സമ്മാനിച്ച പൃഥ്വിരാജ്, സുഡാനി ഫ്രം നൈജീരിയ എന്ന വിജയ ചിത്രത്തിന്റെ ശില്പി സക്കറിയ മുഹമ്മദ്, സ്ക്രിപ്റ്റിൽ വിസ്മയം തീർക്കുന്ന മുഹ്‌സിൻ പരാരി, വെള്ളിവെളിച്ചത്തിന്റെ പിന്നണിയിൽ നിശബ്ദം പ്രവർത്തിച്ച ഇർഷാദ് പരാരി. പരാരിമാർക്കും, സക്കറിയക്കും ഒപ്പം മൂന്നു വ്യത്യസ്ത ചിത്രങ്ങളിലാണ് പൃഥ്വി സഹകരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്തു വരും.
ആഡം ജോൺ, ലൂസിഫർ ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ അസിസ്റ്റന്റ് ആയിരുന്നു ഇർഷാദ് പരാരി. സെക്കന്റ് യൂണിറ്റ് ഡിറക്ടറായി പ്രവർത്തി പരിചയം. ആദ്യമായി സ്വാതന്ത്ര സംവിധായകനാവുന്നത് പൃഥ്വിയുടെ ചിത്രത്തിലൂടെയാകും.
പ്രേക്ഷകർ ആഘോഷിച്ച ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ചലച്ചിത്ര ലോകത്ത് പൃഥ്വിയുടെ തിരക്കുകൾ ഇരുന്നു എന്നതിന് തെളിവായി ഈ ചിത്രം വരുന്നത്. L2 എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന് പേര്. വളരെയധികം അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് സക്കറിയയുടെ കന്നി സംവിധാന സംരംഭം സുഡാനി ഫ്രം നൈജീരിയ. വൈറസ്, സുഡാനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളുടെ രചയിതാവാണ് മുഹ്‌സിൻ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമയിലെ കൊലകൊമ്പന്മാർ ഒന്നിക്കുന്നു; ഒരുങ്ങുന്നത് മൂന്നു പ്രോജക്റ്റുകൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement