Big Brother movie review: മലയാള സിനിമയിൽ വീണ്ടുമൊരു വല്യേട്ടൻ കഥ

Last Updated:

Read full review of Big Brother movie | സിനിമയുടെ പേരുപോലെ തന്നെ, കുടുംബത്തിന് വേണ്ടി കഴിഞ്ഞകാലത്തിലും വർത്തമാന കാലത്തിലും ജീവിക്കുന്ന വ്യക്തിയായി സച്ചിദാനന്ദൻ എത്തുന്നു

മനഃപൂർവം കുറ്റം ചെയ്ത് കുറ്റവാളിയാവുക, സ്വരക്ഷക്കായി കുറ്റം ചെയ്യേണ്ടി വരിക, ഒരു പ്രവർത്തിയിൽ അബദ്ധം പിണഞ്ഞ് നിനച്ചിരിക്കാതെ കുറ്റവാളി പട്ടം ചാർത്തികിട്ടുക. അവസാനം പറഞ്ഞ അവസ്ഥയാണ് സച്ചിദാനന്ദൻ എന്ന കൗമാരക്കാരനെ ജുവനൈൽ ഹോമിൽ തുടങ്ങി തടങ്കൽ പാളയത്തിലെ ഇരുട്ടിലേക്ക് ജീവിതത്തിന്റെ നല്ല രണ്ട് പതിറ്റാണ്ടിൽ കൂടുതൽ തളച്ചിടുന്നത്.
ഇക്കാലമത്രയും സ്വന്തം കുടുംബം സച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുമ്പോൾ അയാൾ ആഗ്രഹിക്കുന്നതും ആ ഇരുണ്ട ഭൂതകാലത്തെ പിന്നിലാക്കി അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം സ്വൈര്യമായി ജീവിക്കാനാണ്. എന്നാൽ സച്ചിയുടെ സ്വസ്ഥത നശിപ്പിക്കുന്ന കാര്യങ്ങൾ അഴിക്കു പുറത്തും അയാളെ പിന്തുടരുന്നു.
സിനിമയുടെ പേരുപോലെ തന്നെ, കുടുംബത്തിന് വേണ്ടി കഴിഞ്ഞകാലത്തിലും വർത്തമാന കാലത്തിലും ജീവിക്കുന്ന വ്യക്തിയായി സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രം എത്തുന്നു.
advertisement
കുടുംബത്തിനായി ജീവിതം ഉഴിഞ്ഞ കഥാനായകനെന്ന 'സിദ്ധിഖ്' എലിമെൻറ് ബിഗ് ബ്രദറിലൂടെ ഒരിക്കൽ കൂടി സ്‌ക്രീനിലെത്തുന്നു. ആക്ഷൻ, ക്രൈം, ത്രിൽ, കുടുംബസ്നേഹം എന്നിവ ഇടകലർത്തിയുള്ള മേക്കിങ്ങിലാണ് ഈ സിനിമയുടെ ശ്രദ്ധാകേന്ദ്രം.
ആദ്യ പകുതിയിൽ പുറം ലോകവുമായി വർഷങ്ങളായി ബന്ധമില്ലാതെയാവുന്ന സച്ചിദാനന്ദന്റെ പ്രവർത്തികളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് കാണികളിൽ രസമുളവാക്കുന്ന നിമിഷങ്ങളാണ്. ബോളിവുഡ് താരങ്ങളായ അർബാസ് ഖാൻ, ആസിഫ് ബസ്ര തുടങ്ങിയവർ കൂടി ചേർന്ന് ഒരു അധോലോക കഥ പുറത്തു വരുമ്പോൾ ബോളിവുഡ് ചേരുവകളും ഈ മലയാള സിനിമയിൽ ഒത്തുചേരുന്നു.
advertisement
ഇരുട്ടിലും കാണാൻ കഴിയുന്ന സച്ചിദാനന്ദന്റെ കഴിവ്, കുറ്റവാളിയായി അറയ്ക്കുള്ളിൽ കഴിയുമ്പോഴും അയാളെ തേടിയെത്തുന്ന ഒരു സമാന്തര ജീവിതം എന്നിവയൊക്കെ ആദ്യ പകുതി നൽകിയ നല്ല പ്രതീക്ഷകളാണ്.
രണ്ടാം പകുതിയിൽ സച്ചിദാനന്ദൻ ദൗത്യ നിർവഹണത്തിലേക്ക് മാറുമ്പോൾ, ക്രൈം/ത്രിൽ ഉള്ളടക്കങ്ങളിലേക്ക് ഗതിമാറുന്നത് ആദ്യ പകുതിയിൽ അനുഭവിക്കുന്ന പുതുമ നേർത്തുവരാൻ ഇടയാക്കുന്നു. വേദാന്തം ഐ.പി.എസ്. ആയെത്തുന്ന അർബാസ് ഖാന് മലയാള ഭാഷയോടുള്ള പരിചയക്കുറവും ചില ഷോട്ടുകളിൽ പ്രകടം.
അനൂപ് മേനോൻ, സർജാനോ ഖാലിദ്, ഹണി റോസ്, മിർണ്ണ മേനോൻ, ഗാഥ, സിദ്ധിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങിയ താരങ്ങൾക്ക് കഥയുടെ പല ഘട്ടങ്ങളിൽ നായകനൊപ്പം പ്രാധാന്യം നൽകിയുള്ള ചിട്ടപ്പെടുത്തൽ ഈ സിനിമയുടെ രസച്ചരട് പൊട്ടാതെ കൊണ്ടുപോകാൻ വലിയൊരളവിൽ സഹായകമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Big Brother movie review: മലയാള സിനിമയിൽ വീണ്ടുമൊരു വല്യേട്ടൻ കഥ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement