'നിഷ്കളങ്കത ബോധ്യപ്പെടുത്തിയ ശേഷമേ ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് ഡ്രൈവർ വഴിയിൽ ഇറങ്ങി'; പരിഹസിച്ച് സന്ദീപ് വാര്യർ

Last Updated:

വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്തുനിന്ന് റമീസ് മാറി നിൽക്കുമെന്ന ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ചിരിക്കുന്നത്.

വാരിയംകുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പിനെ പരോക്ഷമായി പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതണ്ടെന്നും അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി അറിയിച്ചെന്നായിരുന്നു ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപ് വാര്യരുടെ  കുറിപ്പ്
"ബസിന്റെ ഡ്രൈവറും ഞാനും രാഷ്ട്രീയമായി യോജിക്കാത്തവരാണെങ്കിലും ലക്ഷ്യം ഒന്നായതുകൊണ്ട് ഒരുമിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ ഡ്രൈവറെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉയരുകയും അതിനയാൾ മാപ്പു പറയുകയും ചെയ്തതാണ്. എന്നാലും തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയിൽ ഇറങ്ങി പോയിരിക്കുന്നു. ബസ് മുന്നോട്ട് പോവുക തന്നെ ചെയ്യും."- ഇതാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement
ആഷിക് അബുവിന്റെ കുറിപ്പ്
"റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.
മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്ന, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്"
മലയാളം വാർത്തകൾ/ വാർത്ത/Movies/
'നിഷ്കളങ്കത ബോധ്യപ്പെടുത്തിയ ശേഷമേ ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് ഡ്രൈവർ വഴിയിൽ ഇറങ്ങി'; പരിഹസിച്ച് സന്ദീപ് വാര്യർ
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement