നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍

  COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍

  ഞായറാഴ്ച മുതല്‍ ജൂലൈ എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം

  Traders in Hyderabad

  Traders in Hyderabad

  • Share this:
   ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി തീരുമാനം എടുത്തിരിക്കുന്നത്.

   ഞായറാഴ്ച മുതല്‍ ജൂലൈ എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചാര്‍മിനാറിന്റെ പരിസരത്തുള്ള ലാഡ് ബസാര്‍ ബീഗം ബസാര്‍, റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. കോവിഡ് പിടിമുറുക്കും മുന്‍പ് ദിവസേന കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന കമ്പോളങ്ങളായിരുന്നു ഇവ.
   TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
   തെലങ്കാനയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 800ന് മുകളില്‍ കോവിഡ് കേസുകളാണ് പുറത്തു വരുന്നത്. ഇതില്‍ ഭൂരിഭാഗവും ഹൈദരാബാദിലാണ്. പൊതുജനങ്ങള്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഏറാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വ്യാപാരി സമൂഹം സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
   First published: