Variyamkunnan| 'നിരപരാധിത്വം തെളിയിക്കുംവരെ താൽക്കാലികമായി വിട്ടുനിൽക്കും': വാരിയംകുന്നൻ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

Last Updated:

പഴയ ഫേസ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധതക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കുംവരെ വിട്ടുനിൽക്കുമെന്ന് സിനിമയുടെ നിർമാതാക്കളെ ഔദ്യോഗികമായി അറിയിച്ചതായും റമീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വാരിയൻകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിനെ തുടർന്നാണ് റമീസ് മുഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വൈറലായത്. അതിൽ പലതിലെയും സ്ത്രീവിരുദ്ധത ചർച്ചയായതിനെത്തുടർന്ന് അദ്ദേഹം പരസ്യമായി ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞിരുന്നു. പണ്ടെപ്പോഴോ ഫേസ്ബുക്കിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഒരു തെറ്റായിപ്പോയി എന്നാണ് റമീസ് പറഞ്ഞത്. എന്നാൽ വിമർശനങ്ങൾ ശക്തമായി തുടർന്നതോടെയാണ് റമീസിനെ മാറ്റിനിർത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
advertisement
റമീസിന്റെ കുറിപ്പിന്റെ പൂർണരൂപം
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
advertisement
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Variyamkunnan| 'നിരപരാധിത്വം തെളിയിക്കുംവരെ താൽക്കാലികമായി വിട്ടുനിൽക്കും': വാരിയംകുന്നൻ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement