അതെന്താ വോട്ട് ചെയ്യാത്തെ? സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?
Last Updated:
Sathyam Paranjaa Vishwasikuvo movie teaser | നീണ്ട ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം
നീണ്ട ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബിജു മേനോനും അലൻസിയറും ആണ് ഒരു മിനിറ്റിൽ താഴെ ദൈർഖ്യം വരുന്ന വിഡിയോയിൽ ഉള്ളത്. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പശ്ചാത്തലവും മുൻനിർത്തിയാണ് ടീസർ ചെയ്തിരിക്കുന്നത്. സുധി കോപ്പ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവൽ, ശ്രീലക്ഷ്മി, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ഒരു വടക്കൻ സെൽഫി സംവിധായകൻ ജി. പ്രജിത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. ബിജുവിന്റെ ഭാര്യ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്. അവാർഡ് ജേതാവായ സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്ന് ഗ്രീൻ ടി.വി. എന്റെർറ്റൈനെഴ്സിനൊപ്പം നിർമ്മിക്കുന്നു.
advertisement
ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം. അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. ശേഷം ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായും വേഷമിട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2019 4:08 PM IST