സണ്ണി ലിയോണി ബോളിവുഡിൽ എത്തിയിട്ട് എട്ട് വർഷം. കഴിഞ്ഞ എട്ട് വർഷത്തെ ബോളിവുഡിലെ തന്റെ അനുഭവം പങ്കുവെക്കുകയാണ് സണ്ണി. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കുടുംബത്തോടൊപ്പം ലോസ് ഏഞ്ചൽസിലാണ് നടി ഇപ്പോൾ താമസിക്കുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുന്ന നടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
2012 ൽ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെ തന്‍റെ യാത്ര അതിശയകരമായിരുന്നെങ്കിലും ഒരേ സമയം വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുവന്നതെന്നും സണ്ണി പറഞ്ഞു.
സംഭവിച്ച എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്, മാത്രമല്ല ഇവിടത്തെ ആളുകൾ എന്നെ വളരെയധികം സ്നേഹിക്കുകയും കരുതുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഞാൻ ഒരു സാധാരണ യാത്രയിൽ നിന്നല്ല വന്നത്. ബോളിവുഡിലെ മിക്കവാറും എല്ലാവരേക്കാളിലും വളരെ ബുദ്ധിമുട്ടിലൂടെയാണ് താൻ കടന്നുവന്നത്. എന്നാൽ മോശത്തേക്കാൾ ഒരുപാട് നല്ല കാര്യങ്ങള ഉണ്ടായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.
മലയാള ചിത്രമായ രംഗിലയിലാണ് സണ്ണി അടുത്തതായി അഭിനയിക്കുന്നത്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിം കുമാർ, ജോണി ആന്റണി, ക്രിഷ് മേനോൻ, മേജർ രവി, ജേക്കബ് ഗ്രിഗറി, രമേശ് പിഷാരഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.