'അത്ഭുതം' ഒരു അത്ഭുതമാകുമ്പോള്‍; സുരേഷ് ഗോപിയുടെ ആദ്യ ഒടിടി ചിത്രം റിലീസിന്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജയരാജിന്റെ നവരസ സീരിയസിലെ നാലാമതായെത്തിയ ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത് ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു
'അത്ഭുതമെന്ന' ചിത്രത്തിന്റെ ചിത്രീകരണവും ഏറെ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. ജയരാജിന്റെ നവരസ സീരിയസിലെ നാലാമതായെത്തിയ ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത് ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു. ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിച്ചു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. KPSC ലളിത, മമത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയ മലയാളി താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് നടീനടന്‍മാരും ഈ ചിത്രത്തില്‍ അഭിനയിച്ചു.
advertisement
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരണം, പത്ത് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു ജയരാജ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദേശികള്‍ ഉള്‍പ്പെടെ, അറുപതോളം ആര്‍ട്ടിസ്റ്റുകളുടെയും, ഫോട്ടോഗ്രാഫിയില്‍ എന്നും വിസ്മയങ്ങള്‍ മാത്രം രചിച്ച S. കുമാറിന്റെയും, പൂര്‍ണ്ണമായ സഹകരണത്തോടെ, ഏഴുദിവസങ്ങള്‍ നീണ്ടു നിന്ന റിഹേഴ്‌സലിന്റെ ആത്മവിശ്വാസത്തോടെ, 2005 ഡിസംബര്‍ 13 നു ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പിറന്നത് പുതിയൊരു ലോക റെക്കോര്‍ഡ് ആയിരുന്നു. 'രണ്ടു മണിക്കൂറും പതിനാലു മിനിറ്റിനുമുള്ളില്‍, ഒരു ഫീച്ചര്‍ ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി' എന്നതായിരുന്നു ആ റെക്കോര്‍ഡ്. ഒരു പക്ഷേ ലോക സിനിമയില്‍ തന്നെ ഇത് ആദ്യസംഭവമായിരിക്കും.
advertisement
ഓരോ ആര്ടിസ്റ്റിന്റെയും പൊസിഷനും, ചലനങ്ങളും സ്‌കെച്ച് ചെയ്തു അവര്‍ക്കു മുന്‍പേ കൊടുത്തിരുന്നു. പിന്നെ ഏഴു തവണയോളം ഒരുമയോടെ ഉള്ള റിഹേഴ്‌സലുകള്‍. ഇതെല്ലാം ആ ഫൈനല്‍ ടേക്കിനെ മനോഹരമാക്കി. ഡോക്ടറിന്റെ മുറിയും, പേഷ്യന്റെന്റെ മുറിയും, പിന്നെ ഒരു ലോബിയുമടങ്ങിയ ഹോസ്പിറ്റല്‍ സെറ്റിലൂടെ ഒഴുകിനടന്ന് എസ് കുമാര്‍ ആ അത്ഭുതം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. അത്ഭുതം റൂട്‌സ് ന്റെ OTT പ്ലാറ്റ്‌ഫോമില്‍ വിഷു റിലീസിന് ഒരുങ്ങുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2021 11:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Movies/
'അത്ഭുതം' ഒരു അത്ഭുതമാകുമ്പോള്‍; സുരേഷ് ഗോപിയുടെ ആദ്യ ഒടിടി ചിത്രം റിലീസിന്