• HOME
 • »
 • NEWS
 • »
 • film
 • »
 • Thirimali | തിരിമാലിക്ക് 'യു' സർട്ടിഫിക്കറ്റ്'; ചിത്രം ജനുവരി 27ന് റിലീസ്

Thirimali | തിരിമാലിക്ക് 'യു' സർട്ടിഫിക്കറ്റ്'; ചിത്രം ജനുവരി 27ന് റിലീസ്

Thirimali movie censored with U certificate | ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'തിരിമാലി' ജനുവരി 27ന് റിലീസ് ചെയ്യും

തിരിമാലി

തിരിമാലി

 • Share this:
  കുടുംബസമേതം ആസ്വദിക്കാൻ സെൻസർ ബോർഡിന്റെ ക്ലീൻ യൂ സർട്ടിഫിക്കറ്റുമായി (U certificate) തിരിമാലി (Thirimali movie) പ്രദർശനത്തിനൊരുങ്ങുന്നു. കഥയിലും ദൃശ്യപരിചരണത്തിലും ഒരുപോലെ മികവുപുലർത്തിയ സിനിമയെന്നാണ് ബോർഡ് അംഗങ്ങളുടെ അഭിപ്രായം എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

  ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തിരിമാലി ജനുവരി 27ന് റിലീസ് ചെയ്യും. എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസ് നിർമ്മിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്. സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യർ അലക്സ് ആണ്.

  ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങി നീണ്ട താരനിര തിരിമാലിയിലുണ്ട്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ഛായാഗ്രഹണം - ഫൈസൽ അലി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിർവഹിച്ചത് വിവേക് മുഴക്കുന്ന്.

  കെ.എസ്. ഹരിശങ്കർ പാടിയ തിരമാലിയിലെ ആദ്യഗാനം ഇന്ന് വൈകിട്ട് അഞ്ചിന് സൈന മ്യൂസിക് യൂട്യൂബ് ചാനൽ റിലീസ് ചെയ്യും. ബിജിബാൽ - സുനീതി ചൗഹാൻ കൂട്ടുകെട്ടിൽ പിറന്ന ഹിന്ദി ഗാനവും തിരിമാലിയിലുണ്ട്. എഡിറ്റിങ് - വി. സാജൻ. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ്. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.  Also read: റിലീസിന് തൊട്ടുമുമ്പും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി 'ഹൃദയം' ട്രെയ്‌ലർ

  'ദർശന' എന്ന ഗാനം പുറത്തുവന്നത് മുതൽ ഒരുപക്ഷേ, ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കാൾ ചിത്രം തിയേറ്ററിൽ കാണാനുള്ള ആകാംക്ഷ മലയാളി പ്രേക്ഷകരിലേക്ക് മാറിയ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഏവരും കണ്ടുവരുന്നത്. റിലീസ് തിയതിയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ ആ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ട്രെയ്‌ലർ 'ഹൃദയം' (Hridayam trailer) സിനിമയിൽ നിന്നും എത്തിക്കഴിഞ്ഞു.

  നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.

  തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

  Summary: Malayalam movie Thirimali has been censored with a clean U certificate. The film is slated for a release on January 27 2022
  Published by:user_57
  First published: