Katrina Kaif | വിവാഹം കഴിഞ്ഞ് നാല് വർഷം, കത്രീനയ്ക്ക് പ്രായം 42 വയസ്; വിക്കിയും ഭാര്യയും കാത്തിരിക്കുന്നു ആദ്യത്തെ കണ്മണിക്കായി

Last Updated:
കത്രീനയ്ക്ക് ഇപ്പോൾ പ്രായം 42 വയസ്. നാല്പതുകളിൽ അമ്മയാവാൻ തീരുമാനിക്കുന്ന വ്യക്തികൾക്ക് പ്രചോദനമാകും കത്രീനയും വിക്കയും
1/4
രാജസ്ഥാനിലെ കൊട്ടാരസദൃശമായ കോട്ടയിൽ വച്ച് കത്രീന കൈഫിന് (Katrina Kaif) വിക്കി കൗശൽ (Vicky Kaushal) താലി ചാർത്തിയിട്ട് നാല് വർഷങ്ങൾ. ഇത്രയും കാലം പിന്നിടുമ്പോഴും ഒരു ചോദ്യം അവശേഷിച്ചു പോന്നു. എപ്പോഴാണ് താരദമ്പതികൾ കുഞ്ഞിക്കാൽ കാണുക എന്ന്. കത്രീന കൈഫ് ഗർഭിണിയാണ് എന്ന തരത്തിൽ പലപ്പോഴായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ ഡിസംബറിൽ വിവാഹം കഴിഞ്ഞ് കൃത്യം നാല് വർഷങ്ങൾ തികയും. ഈ വിവാഹവാർഷികം ദമ്പതികൾക്ക് അൽപ്പം പ്രത്യേകതയുള്ളതാണ്. ഒന്നുകിൽ ഇക്കുറി അവർക്കൊപ്പം ഒരു കുഞ്ഞുവാവ കൂടിയുണ്ടാകും, അതുമല്ലെങ്കിൽ, കത്രീനയുടെ ഉള്ളിൽ അങ്ങനെയൊരാൾ വരാനുള്ള കാത്തിരിപ്പിലാകും

advertisement
2/4
കുറച്ചു മാസങ്ങളായി കത്രീന കൈഫ് ഗർഭിണിയാണ് എന്ന തരത്തിൽ തുടരുന്ന ഊഹാപോഹങ്ങൾക്ക് ഇതോടു കൂടി അവസാനമായിരിക്കുന്നു. നിറവയറുമായി നിൽക്കുന്ന ഭാര്യയുടെ വയറിൽ തലോടുന്ന വിക്കി കൗശലിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കത്രീന ഗർഭിണിയാണ് എന്ന വിശേഷം വിക്കി പങ്കിട്ടു കഴിഞ്ഞു. ഇനി രണ്ടുപേരിൽ നിന്നും മൂന്നുപേരിലേക്കുള്ള യാത്ര. ഒക്ടോബർ മാസത്തിനു മുൻപ് കത്രീന പ്രസവിച്ചേക്കും എന്ന നിലയിലാണ് ഊഹാപോഹങ്ങൾ നിറഞ്ഞ റിപോർട്ടുകൾ സൂചിപ്പിച്ചത് (തുടർന്ന് വായിക്കുക)

3/4
സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പ്രചരിച്ചപ്പോഴും വിക്കിയും കത്രീനയും നൽകുന്ന സ്ഥിരീകരണം വരും വരെ ആരാധകവൃന്ദം കാത്തിരുന്നു. വിക്കി കൗശലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വാർത്ത പൊന്തിയതും, അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. താരങ്ങളായ ജാൻവി കപൂർ, നേഹ ധുപിയ തുടങ്ങിയവർ കമന്റിലൂടെ അഭിനന്ദനം അറിയിച്ചു. കത്രീന കൈഫ് നിലവിൽ സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേളയിലാണ്. വിജയ് സേതുപതിയുടെ ഒപ്പം 'മേരി ക്രിസ്ത്മസ്' എന്ന സിനിമയിലാണ് കത്രീന കൈഫ് ഏറ്റവും ഒടുവിൽ വേഷമിട്ടത്
സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പ്രചരിച്ചപ്പോഴും വിക്കിയും കത്രീനയും നൽകുന്ന സ്ഥിരീകരണം വരും വരെ ആരാധകവൃന്ദം കാത്തിരുന്നു. വിക്കി കൗശലിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വാർത്ത പൊന്തിയതും, അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. താരങ്ങളായ ജാൻവി കപൂർ, നേഹ ധുപിയ തുടങ്ങിയവർ കമന്റിലൂടെ അഭിനന്ദനം അറിയിച്ചു. കത്രീന കൈഫ് നിലവിൽ സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേളയിലാണ്. വിജയ് സേതുപതിയുടെ ഒപ്പം 'മേരി ക്രിസ്ത്മസ്' എന്ന സിനിമയിലാണ് കത്രീന കൈഫ് ഏറ്റവും ഒടുവിൽ വേഷമിട്ടത്
advertisement
4/4
ഛവ്വ എന്ന ചിത്രത്തിലാണ് വിക്കി കൗശൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കുറച്ചു മാസങ്ങൾക്ക് മുൻപ് തങ്ങളുടെ കുടുംബം മൂന്നുപേരിലേക്ക് വളരും എന്ന നിലയിൽ വിക്കി അറിയിച്ചതായി ഒരു പോസ്റ്റ് റെഡിറ്റിൽ പ്രചരിച്ചിരുന്നു. അപ്രകാരം നോക്കിയാൽ, ഒക്ടോബർ നവംബർ മാസങ്ങളിൽ എപ്പോഴെങ്കിലുമായിരിക്കും വിക്കിയും കത്രീനയും ആദ്യത്തെ കൺമണിയെ വരവേൽക്കുക. കത്രീനയ്ക്ക് ഇപ്പോൾ പ്രായം 42 വയസ്സാണ്. നാല്പതുകളിൽ അമ്മയാവാൻ തീരുമാനിക്കുന്ന വ്യക്തികൾക്ക് പ്രചോദനമാകും കത്രീനയും വിക്കയും

ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയെടുത്തു; ഒരാൾ പിടിയിൽ

  • ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവെ സംഘം തട്ടിയെടുത്തു

  • സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

  • ലോട്ടറി വാങ്ങാനെത്തിയ സംഘം ടിക്കറ്റും സാദിഖിന്റെ സുഹൃത്തെയും കാറിൽ തട്ടിക്കൊണ്ടുപോയി

View All
advertisement