• HOME
  • »
  • NEWS
  • »
  • film
  • »
  • Adivasi trailer | ആൾക്കൂട്ട മർദനത്തിൽ മരിച്ച മധുവിന്റെ ഓർമ്മദിനത്തിൽ 'ആദിവാസി' ട്രെയ്‌ലർ റിലീസ്

Adivasi trailer | ആൾക്കൂട്ട മർദനത്തിൽ മരിച്ച മധുവിന്റെ ഓർമ്മദിനത്തിൽ 'ആദിവാസി' ട്രെയ്‌ലർ റിലീസ്

അപ്പാനി ശരത്താണ് നായകവേഷം

  • Share this:

    ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ‘മകനായിരുന്നു… കാടിന്റെ… പരിസ്ഥിതിയുടെ’ എന്ന ടാഗ് ലൈനോടെ മധുവിന്റെ ഓർമ്മദിനത്തിൽ ഫെഫ്ക ഡയറക്ടേർസ് യൂണിയന്റെ ഓഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.

    ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ അപ്പാനി ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കുന്ന സമയത്താണ് ഈ സിനിമ ചർച്ചയാവുന്നത്.

    ‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റർ സാമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

    സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങളാണ് ‘ആദിവാസി’ യെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാൻ ഇൻറർനാഷ്ണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ അവാർഡുകൾ ലഭിച്ചിരുന്നു.

    അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി., പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, വടികയമ്മ, ശ്രീക്കുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

    ഛായാഗ്രഹണം- പി. മുരുകേശ്, സംഗീതം- രതീഷ് വേഗ, എഡിറ്റിംഗ്- ബി. ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം- ചന്ദ്രൻ മാരി, ഗാനരചന- ചന്ദ്രൻമാരി, സോഹൻ റോയ്, മണികണ്ഠൻ പെരുമ്പടപ്പ്, പാടിയത് -രതീഷ് വേഗ, വടികിയമ്മ, ശ്രീലക്ഷ്മി വിഷ്ണു, ലൈൻ പ്രൊഡ്യൂസർ- വിയാൻ, പ്രൊജക്ട് ഡിസൈനർ- ബാദുഷ, മേക്കപ്പ്- ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്റുംസ്- ബിസി ബേബി ജോൺ, പി.ആർ.ഒ. – എ.എസ്. ദിനേശ്, ഡിസൈൻ-ആന്റണി കെ.ജി,സുകുമാരൻ, മീഡിയ പ്രൊമോഷൻ- അരുൺ കരവാളൂർ.
    പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്.

    Published by:user_57
    First published: