മനുഷ്യൻ വസ്ത്രം ധരിച്ചാണോ ജനിക്കുന്നത്? ആടൈ ട്രെയ്‌ലർ പ്രേക്ഷക മുന്നിൽ
Last Updated:
Watch Aadai trailer | പലരും അമലയുടെ ബോൾഡ് ലുക്കിന്റെ കാരണം അന്വേഷിച്ചിരുന്നെങ്കിൽ അതിലേക്ക് ചില സൂചനകളുമായാണ് ട്രെയ്‌ലറിന്റെ വരവ്
അമല പോൾ നഗ്നയായെത്തി പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച തമിഴ് ചിത്രം ആടൈയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പലരും അമലയുടെ ബോൾഡ് ലുക്കിന്റെ കാരണം അന്വേഷിച്ചിരുന്നെങ്കിൽ അതിലേക്ക് ചില സൂചനകളുമായാണ് ട്രെയ്‌ലറിന്റെ വരവ്. സ്ഥിരമായി പന്തയം വയ്ക്കുന്ന ശീലമുള്ള കഥാപാത്രം, ഒരു കടുത്ത പരീക്ഷണത്തിന് തയാറായ സൂചന ട്രെയ്‌ലർ നൽകുന്നു. തമിഴ് ചിത്രമെങ്കിലും ബോളിവുഡിൽ പോലും ചർച്ചാ വിഷയമായതാണ് ആടൈ ടീസർ. ടീസറിൽ, ഭയപ്പെട്ട് നഗ്നയായി ഇരിക്കുന്ന അമലയെയാണ് പ്രേക്ഷകർ കണ്ടത്.
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്.
advertisement
പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്ന് സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. സംവിധാനം രത്‌നകുമാർ. സിനിമാ രംഗത്തു അമല മറ്റൊരു റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഒരു നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അമലയെ കാണാം. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2019 4:30 PM IST