'അമ്പമ്പോ... അഞ്ചനമണിക്കട്ടിലമ്മേ...' നാടൻ പാട്ടുമായി 'ഇന്നസൻ്റ്' സിനിമ

Last Updated:

അമ്പമ്പോ .. അഞ്ചനമണിക്കട്ടിലമ്മേ നല്ല പഞ്ഞണിത്തേർ മെത്തമേ.... വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്

News18
News18
അമ്പമ്പോ .. അഞ്ചനമണിക്കട്ടിലമ്മേ നല്ല പഞ്ഞണിത്തേർ മെത്തമേ.... വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്. ഈ ഗാനം പുതിയ ഓർക്കസ്ട്രയുടെ അകമ്പടിയോടെ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസൻ്റ്' എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാഘവേന്ദ്രയും സംഘവും ചേർന്നാണ് ആലാപനം. ചിത്രത്തിൻ്റെ റിലീസിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായാണ് ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് എ.കെ.ഡിയാണ് നിർമാണം. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.
സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്നത്. നിത്യജീവിതത്തിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. അൽത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്.
അൽത്താഫിൻ്റെ നൈസർഗ്ഗികമായ നർമ്മ സിദ്ദിയും കഥാപാത്രത്തിന് ഏറെ അനുയോജ്യമാകുന്നു. ജ്യോമോൻ ജ്യോതിറും, അനാർക്കലി മരക്കാറും ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
സംഗീതം - ജയ് സ്റ്റെല്ലാർ, ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ, എഡിറ്റിംഗ്- റിയാസ്, കലാസംവിധാനം - മധു രാഘവൻ, മേക്കപ്പ് - സുധി ഗോപിനാഥ്, കോസ്റ്റ്യും ഡിസൈസൻ- ഡോണ മറിയം ജോസഫ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി.
advertisement
കൊച്ചി, തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Summary: Ambambo song from Innocent movie starring Althaf Salim and Anarkali Marikar
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്പമ്പോ... അഞ്ചനമണിക്കട്ടിലമ്മേ...' നാടൻ പാട്ടുമായി 'ഇന്നസൻ്റ്' സിനിമ
Next Article
advertisement
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
  • മാത്യു ഹെയ്ഡൻ ജോ റൂട്ട് സെഞ്ച്വറി നേടാത്ത പക്ഷം മെൽബൺ ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് പറഞ്ഞു.

  • ഗ്രേസ് ഹെയ്ഡൻ ജോ റൂട്ടിനോട് സെഞ്ച്വറിയടിച്ച് പിതാവിനെ നാണക്കേടിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു.

  • ജോ റൂട്ട് ടെസ്റ്റിൽ 13,543 റൺസ് നേടി, സച്ചിന് ശേഷം രണ്ടാമത്തെ ഉയർന്ന റൺസ് വേട്ടക്കാരനായി.

View All
advertisement