യുവാവിനെ ഓണാഘോഷത്തിനെന്ന് പറഞ്ഞ് വീട്ടിലേക്കു ക്ഷണിച്ചു; ക്രൂരമർദനത്തിന് മുമ്പ് ആഭിചാരക്രിയ

Last Updated:

മർദനത്തിന് മുമ്പ് ദമ്പതികൾ വിചിത്രമായ രീതിയിൽ സംസാരിച്ചിരുന്നതായും ദേഹത്ത് ബാധ കൂടിയതുപോലെയായിരുന്നു അവരുടെ പെരുമാറ്റമെന്നും യുവാവ് വെളിപ്പെടുത്തി

News18
News18
പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി ക്രൂരമായി മർദിച്ച യുവാക്കളിൽ ഒരാൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. മർദനത്തിന് മുമ്പ് പ്രതികളായ യുവദമ്പതിമാർ ആഭിചാര ക്രിയകൾ നടത്തിയെന്നാണ് യുവാവ് ആരോപിക്കുന്നത്. സംഭവത്തിൽ കോയിപ്രം സ്വദേശികളായ ജയേഷും രശ്മിയും അറസ്റ്റിലായിരുന്നു.
ആക്രമണത്തിൽ തൻ്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായെന്നും കെട്ടിത്തൂക്കി മർദിച്ചതിനാൽ കൈകൾക്ക് കടുത്ത വേദനയുണ്ടെന്നും റാന്നി സ്വദേശിയായ യുവാവ് പറഞ്ഞു. ജയേഷ് നേരത്തേ ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു. മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഓണാഘോഷത്തിനെന്ന് പറഞ്ഞാണ് ജയേഷ് വീട്ടിലേക്ക് ക്ഷണിച്ചതെന്നുമാണ് യുവാവിൻറെ വെളിപ്പെടുത്തൽ. പൊലീസിൽ പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യം മൊഴി മാറ്റിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കൂട്ടിച്ചേർത്തു.
മർദനത്തിന് മുമ്പ് ദമ്പതികൾ വിചിത്രമായ രീതിയിൽ സംസാരിച്ചിരുന്നതായും ദേഹത്ത് ബാധ കൂടിയതുപോലെയായിരുന്നു അവരുടെ പെരുമാറ്റമെന്നും യുവാവ് വെളിപ്പെടുത്തി. വേറെ ഭാഷകളിലാണ് അവർ സംസാരിച്ചത്.
advertisement
എന്നാൽ, ആഭിചാരം നടന്നോ എന്നതിൽ വ്യക്തതയില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
ആലപ്പുഴ സ്വദേശിയായ രണ്ടാമത്തെ യുവാവിനെ മറ്റൊരു ദിവസം തിരുവല്ലയിൽനിന്നാണ് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. രണ്ടാമത്തെ യുവാവിനെയും ക്രൂരമായി മർദിച്ചു. ഒരു യുവാവ് ആശുപത്രിയിൽ ആയതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിനെ ഓണാഘോഷത്തിനെന്ന് പറഞ്ഞ് വീട്ടിലേക്കു ക്ഷണിച്ചു; ക്രൂരമർദനത്തിന് മുമ്പ് ആഭിചാരക്രിയ
Next Article
advertisement
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
  • ലണ്ടനിൽ നടന്ന "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.

  • വൈറ്റ്ഹാളിലെ പരിപാടിക്കിടെ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിച്ചു.

  • പ്രതിഷേധം നേരിടാൻ 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.

View All
advertisement