Aadhivaasi Movie | 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ' ആദിവാസിയിലെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്താണ് മധുവിനെ അവതരിപ്പിക്കുന്നത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി."വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ...."എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. സോഹൻ റോയ് എഴുതിയ വരികൾക്ക് രതീഷ് വേഗ ഈണം പകര്‍ന്നിരിക്കുന്നത്. ശ്രീലക്ഷ്മി വിഷ്ണുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏരിസിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്താണ് മധുവിനെ അവതരിപ്പിക്കുന്നത്.
advertisement
ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ്, സംഗീതം-രതീഷ് വേഗ, എഡിറ്റിംഗ്-ബി ലെനിൻ,
സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം-ഗാനരചന- ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ , പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, ആർട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,
advertisement
കോസ്റ്റും-ബിസി ബേബി ജോൺ, പ്രൊഡക്ഷൻ-രാമൻ,
സ്റ്റിൽസ്-രാമദാസ് മാത്തൂർ,പരസ്യകല- ആന്‍റണി, കെ ജി,അഭിലാഷ് സുകുമാരൻ, പി ആർ ഒ-എ എസ് ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2022 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Aadhivaasi Movie | 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ' ആദിവാസിയിലെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്