ഇത്തവണ കേരളം ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് മോദി; സംസ്ഥാനത്തിൻ്റെ ചുമതല വിനോദ് താവ്ഡെയ്ക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കകം, നിതിൻ നബീൻ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബിജെപി കേരളം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഭാരിയായി ദേശീയ ജനറൽ സെക്രട്ടറി ശ്രീ വിനോദ് താവഡെയേയും സഹ പ്രഭാരിയായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെയേയും ദേശീയ അധ്യക്ഷൻ നിയമിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം നിതിൻ നബിൻ നടത്തിയ ആദ്യത്തെ സുപ്രധാന സംഘടനാ തീരുമാനമാണിത്.
മഹാരാഷ്ട്രയിൽ നിന്നുള്ള നിതവണ 62 കാരനായ വിനോദ് താവഡെ. കർണാടകത്തിൽ നിന്നുള്ള നേതാവാണ് ശോഭ കരന്തലജെ.
സ്വാതന്ത്ര്യം ലഭിച്ചശേഷം കേരളത്തിലാദ്യമായി ഒരു ലോക്സഭാ മണ്ഡലവും ഒരു കോർപ്പറേഷനും നേടാൻ കഴിഞ്ഞത് ഒരു സൂചനയാണെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ജെപി നദ്ദ പറഞ്ഞു.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മികവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപി അവസരം നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുടെ ഭരണമികവാണ് ഈ വിജയം സാധ്യതമാക്കിയത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
advertisement
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ കുടുംബ രാഷ്ട്രീയ മാതൃക, ഇടതുപക്ഷ മാതൃക, പ്രാദേശിക പാർട്ടികളുടെ മാതൃക, അസ്ഥിരമായ സർക്കാരുകളുടെ കാലം. എന്നാൽ ഇന്ന് രാജ്യം ബിജെപിയുടെ സ്ഥിരത, സദ്ഭരണം, വികസനം എന്നിവയുടെ മാതൃകയ്ക്കാണ് സാക്ഷ്യം വഹിക്കുന്നുവെന്നും മോദി പറഞ്ഞു. അധികാരം സുഖത്തിനുള്ള മാർഗമായല്ല ബിജെപി കാണുന്നതെന്നും, ജനസേവനത്തിനാണ് മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം വർധിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
കേരളത്തിൽ ഇടതുപക്ഷത്തിൽ നിന്ന് അധികാരം പിടിച്ചെടുത്തത് ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കകം, നിതിൻ നബീൻ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Jan 21, 2026 7:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇത്തവണ കേരളം ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് മോദി; സംസ്ഥാനത്തിൻ്റെ ചുമതല വിനോദ് താവ്ഡെയ്ക്ക്









