ഹബീബി, നീ പൊളിച്ചൂട്ടോ; നിവിൻ പോളിയുടെ ആൽബം ഗാനം ഹബീബീ ഡ്രിപ് ഹിറ്റ്

Last Updated:

'ഹബീബി ഡ്രിപ്പ് വീഡിയോ' എന്ന് പേരുള്ള ഗാനം ഒൻപതു ദിവസങ്ങൾക്കുള്ളിൽ 5.1 മില്യൺ വ്യൂസ് നേടി

ഹബീബി ഡ്രിപ്പ്
ഹബീബി ഡ്രിപ്പ്
നിതിൻ മോളിയായി പ്രേക്ഷകരുടെ മനം കവർന്ന നിവിൻ പോളിയുടെ (Nivin Pauly) ആൽബം സോംഗും സൂപ്പർഹിറ്റ്. 'ഹബീബി ഡ്രിപ്പ് വീഡിയോ' എന്ന് പേരുള്ള ഗാനം ഒൻപതു ദിവസങ്ങൾക്കുള്ളിൽ 5.1 മില്യൺ വ്യൂസ് നേടി. ഗാനത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളിയെ ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളും പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.
advertisement
ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഗാനം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, കലാസംവിധാനം - മുകേഷ് എം. ഗോപി, സ്റ്റിൽസ് - ജസീം എൻ.കെ., വസ്ത്രാലങ്കാരം - കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് - ബിന്ധ്യ നെൽസൺ.
advertisement
Summary: Nivin Pauly music album Habibi Drip is an instant hit on Youtube
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹബീബി, നീ പൊളിച്ചൂട്ടോ; നിവിൻ പോളിയുടെ ആൽബം ഗാനം ഹബീബീ ഡ്രിപ് ഹിറ്റ്
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement