Dolby Dineshan | ഓട്ടോ ഡ്രൈവർ ഡോൾബി ദിനേശൻ; നിവിൻ പോളിയുടെ നാടൻ നായകൻ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Last Updated:

നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും

ഡോൾബി ദിനേശൻ
ഡോൾബി ദിനേശൻ
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡോൾബി ദിനേശൻ' (Dolby Dineshan) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി (Nivin Pauly) നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് 'ഡോൾബി ദിനേശൻ'.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരികയാണ്. മെയ് എട്ടിന് സർക്കീട്ട് പ്രദർശനത്തിനെത്താൻ തയാറെടുക്കുന്നതിന്റെ ഇടയിലാണ് താമറിൻ്റെ പുതിയ സിനിമയുടെ പ്രഖ്യാപനം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരവും അടുത്തു തന്നെ പുറത്തുവിടുമെന്ന് സംവിധായകൻ താമർ വ്യക്തമാക്കി.
advertisement
നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.
ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Nivin Pauly, who recently made a comeback to Malayalam cinema playing a cameo of Nithin Molly in 'Varshangalkku Sesham' is playing the lead role, as that of an autorickshaw driver, in his next movie titled Dolby Dineshan. Donning the quintessential khaki uniform, Nivin is all set to strike a chord with his all-time fans and family audience
മലയാളം വാർത്തകൾ/ വാർത്ത/Film/
Dolby Dineshan | ഓട്ടോ ഡ്രൈവർ ഡോൾബി ദിനേശൻ; നിവിൻ പോളിയുടെ നാടൻ നായകൻ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement