ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗിക പാനലിന് ജയം; ബി രാകേഷ് പ്രസിഡന്റ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

Last Updated:

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു

News18
News18
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു.
സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ട്രഷററായി സുബൈർ എൻ പിയെയും തിരഞ്ഞെടുത്തു. വിജയിച്ച നാല് പേരും ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലില്‍ മത്സരിച്ചവരാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
ബി രാകേഷിനെക്കൂടാതെ സജി നന്ത്യാട്ടായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റൊരാൾ.ലിസ്റ്റിന് പുറമേ വിനയൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു.അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സാന്ദ്രാ തോമസ് മത്സര രംഗത്തേയ്ക്ക് വന്നതോടെ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും നാമനിര്‍ദേശ പത്രിക ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പരിഗണിച്ചില്ല.നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗിക പാനലിന് ജയം; ബി രാകേഷ് പ്രസിഡന്റ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement