'ഗാന്ധിമതി ബാലൻ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ സിനിമയുടെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച നിര്‍മാതാവ്'; വി.ഡി സതീശന്‍

Last Updated:

തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. 

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ഗാന്ധിമതി ബാലന് ആദരാജ്ഞലികള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു ഗാന്ധിമതി ബാലന്‍. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അനശ്വര സംവിധായകന്‍ പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം. തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ബാലനായിരുന്നു. തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന്‍ നിറസാനിധ്യമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍പങ്ക്ചേരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
advertisement
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 66 വയസായിരുന്നു. കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിര്മാണമായിരുന്നു. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു ഗാന്ധിമതി ബാലൻ. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഗാന്ധിമതി ബാലൻ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ സിനിമയുടെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച നിര്‍മാതാവ്'; വി.ഡി സതീശന്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement