Oscars 2020 LIVE: പാരസൈറ്റ് മികച്ച ചിത്രം; വാക്വീൻ ഫീനിക്സ് നടൻ; റെനെ സെൽവെഗർ നടി
- Published by:Anuraj GR
- news18-malayalam
Last Updated:
Oscars 2020 LIVE | മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങൾ നേടി കൊറിയൻ ചിത്രം പാരസൈറ്റ് പുരസ്ക്കാരവേദിയിൽ മിന്നിത്തിളങ്ങി
Oscars 2020 LIVE- ദക്ഷിണകൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടി. ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിന് മികച്ച നടനായും ജൂഡി എന്ന ചിത്രത്തിലൂടെ റെനെ സെൽവെഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പാരസൈറ്റ് ഒരുക്കിയ ബോങ് ജൂ ഹോ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങൾ നേടി കൊറിയൻ ചിത്രം പാരസൈറ്റ് തിളങ്ങി. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡോൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായി. 1917 എന്ന ചിത്രം സാങ്കേതികവിഭാഗത്തിൽ മൂന്ന് പുരസ്ക്കാരങ്ങൾ ഇതിനോടകം നേടി.
തത്സമയ വിവരങ്ങൾ ചുവടെ...
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2020 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Oscars 2020 LIVE: പാരസൈറ്റ് മികച്ച ചിത്രം; വാക്വീൻ ഫീനിക്സ് നടൻ; റെനെ സെൽവെഗർ നടി


