മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ച് പാകിസ്ഥാൻ; ആരാധകർക്കായി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് താരം
- Published by:Naseeba TC
- news18-malayalam
Last Updated:
പാകിസ്ഥാനിലെ ആരാധകർക്ക് വേണ്ടി ട്വിറ്ററിൽ വീഡിയോ നൽകുമെന്നാണ് മിയ അറിയിച്ചിരിക്കുന്നത്
മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാകിസ്ഥാൻ പൂട്ടിയതോടെ ആരാധകർക്ക് വേണ്ടി പുതിയ വഴി തുറന്നിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ ടിക് ടോക്ക് അക്കൗണ്ട് പാകിസ്ഥാൻ നിരോധിച്ച കാര്യം മിയ ഖലീഫ അറിയിച്ചത്.
എന്നാൽ അങ്ങനെയൊന്നും മുട്ടുമടക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിയ. താൻ ചെയ്യുന്ന എല്ലാ ടിക് ടോക്ക് വീഡിയോസും ഇനിമുതൽ പാകിസ്ഥാനിലെ ആരാധകർക്ക് വേണ്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നാണ് മിയ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫാസിസത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന പാക് ആരാധകർക്ക് വേണ്ടിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുക എന്നാണ് താരം അറിയിച്ചിരിക്കുന്നത്.
നേരത്തേ, അശ്ലീല ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കാണിച്ച് രണ്ട് തവണ പാകിസ്ഥാൻ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. രണ്ടാമത് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത് കഴിഞ്ഞ മാസമാണ്.
advertisement
Shoutout to Pakistan for banning my tiktok account from the country. I’ll be re-posting all my tiktoks on Twitter from now on for my Pakistani fans who want to circumvent fascism 💕
— Mia K. (@miakhalifa) May 22, 2021
മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതിന് ഔദ്യോഗിക വിശദീകരണമൊന്നും പാക് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല. എന്താണ് മിയയെ നിരോധിക്കാനുള്ള കാരണമെന്നും ഇതുവരെ വ്യക്തമല്ല.
advertisement
They all chanting your name we love you so much..... ❤️❤️❤️❤️❤️❤️ pic.twitter.com/tTGGe4sHGO
— احمد (@1SamPk) May 22, 2021
ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മിയ തന്നെ ബാനിനെ കുറിച്ച് അറിയുന്നത് എന്നതും ശ്രദ്ധേയമാണ്. ടിക് ടോക്കിൽ 22.2 മില്യൺ ഫോളോവേഴ്സാണ് മിയയ്ക്കുള്ളത്. ട്വിറ്ററിന് പുറമേ, ഇൻസ്റ്റഗ്രാമിലും സജീവമാണ് മിയ ഖലീഫ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ച് പാകിസ്ഥാൻ; ആരാധകർക്കായി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് താരം