'ഇത്ര ഭീരുക്കളായിരുന്നോ അമ്മ സംഘടനയിലുള്ളവർ, സ്ത്രീകൾ മുന്നോട്ടു വരട്ടെ എന്നു പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്നു': പാർവതി തിരുവോത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
അതിന് ശേഷം സ്ത്രീകളുടെ കരിയർ, മാനസികാരോഗ്യം എന്നിവയെ കുറിച്ചൊന്നും ആരും ശ്രദ്ധിക്കുന്നില്ല
ലൈംഗിക ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ആരോപണങ്ങൾ ഉയർന്ന സമയത്ത് പ്രതികരിക്കേണ്ട സംഘടന ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ആ വാർത്ത കേട്ട സമയത്ത് അവർ ഇത്ര ഭീരുക്കളാണോ എന്നാണ് തോന്നിയത്. ഈ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരിക്കുന്നത്. സർക്കാരുമായി സംസാരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് അന്ന് നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് സ്വാഗതം ചെയ്തതെന്നും പാർവതി പറഞ്ഞു.
അമ്മ സംഘടനയിൽ സർവാധികാരിയെ പോലൊരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും. അവർക്ക് മുന്നിൽ ആർക്കും അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് അമ്മ സംഘടനയിൽ പ്രവർത്തിച്ച ആളെന്ന രീതിയിൽ തനിക്കറിയാമെന്നും നടി പറയുന്നു. ഇനിയെങ്കിലും ഒരു മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കി.
advertisement
സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്ന സാഹചര്യമാണുള്ളത്. പൊതു സമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെയാണ് സ്ത്രീകൾ കടന്നു പോകുന്നത്. അതിന് ശേഷം സ്ത്രീകളുടെ കരിയർ, മാനസികാരോഗ്യം എന്നിവയെ കുറിച്ചൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നുമാണ് നടിയുടെ വാക്കുകൾ.
ഇതൊന്നും ആർക്കും വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. തെറ്റുകാരും സ്ത്രീകളല്ല. പക്ഷെ, ഇതിന്റെ എല്ലാം അഖ്യാതം ഏറ്റുവാങ്ങുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന ഓരോ സ്ത്രീകളെയും ബഹുമാനിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിൽ അതിജീവിതർക്ക് നീതിക്കുവേണ്ടി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നെന്നും പാർവതി കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 29, 2024 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇത്ര ഭീരുക്കളായിരുന്നോ അമ്മ സംഘടനയിലുള്ളവർ, സ്ത്രീകൾ മുന്നോട്ടു വരട്ടെ എന്നു പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്നു': പാർവതി തിരുവോത്ത്