advertisement

വെറും മരംകേറി പെണ്ണല്ല, സൂക്ഷിച്ചു നോക്കുണ്ണീ, നല്ലൊന്നാന്തരം തെങ്ങാ; റിമ കല്ലിങ്കലിന്റെ ദൃശ്യങ്ങൾ വൈറൽ

Last Updated:

സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ പങ്കുവച്ചിരിക്കുന്നത്

റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്ത ചിത്രം
റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്ത ചിത്രം
റിമ കല്ലിങ്കലിന്റെ (Rima Kallingal) മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘എനിക്ക് ലഭിച്ച ‘#മരംകേറി’ എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവെക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ പഠിപ്പിച്ച അശോകൻ ചേട്ടനോടാണ് ഞാൻ നന്ദി പറയുന്നത്. ’ എന്ന അടിക്കുറിപ്പോടെയാണ് ഏണിയിൽ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്ങൽ പങ്കു വെച്ചിരിക്കുന്നത്. ‘ബിരിയാണി'ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ ഈ വിധത്തിൽ പങ്കുവച്ചിരിക്കുന്നത്. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. നിങ്ങളുടെ അടുത്ത തിയേറ്ററുകളിലെത്തുന്നു ‘ എന്നുകൂടി റിമ ഫോട്ടോയോടൊപ്പം നൽകുന്നുണ്ട്. തെങ്ങിൽ കയറുന്ന ചിത്രവും കാണാം.
ചിത്രത്തിന്റെ പുതിയ സ്നീക് പീക്ക് വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടു. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്ന് ട്രെയ്‌ലർ വഴി മുൻപേ തന്നെ പ്രേക്ഷകർ മനസ്സിലാക്കിയെങ്കിലും അതിനെ ശരിവെക്കുന്ന രീതിക്ക് തന്നെയാണ് വ്യത്യസ്തമായ തരത്തിലുള്ള ഈ മരംകയറി ഫോട്ടോയും ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.
advertisement
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.



 










View this post on Instagram























 

A post shared by Rima (@rimakallingal)



advertisement
റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം.എസ്., എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ്. ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ജിതേഷ് കടക്കൽ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വെറും മരംകേറി പെണ്ണല്ല, സൂക്ഷിച്ചു നോക്കുണ്ണീ, നല്ലൊന്നാന്തരം തെങ്ങാ; റിമ കല്ലിങ്കലിന്റെ ദൃശ്യങ്ങൾ വൈറൽ
Next Article
advertisement
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് BJP നഗരസഭ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡ്:BJP ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ
  • പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ടു

  • ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി, കോർപറേഷൻ തന്നെയാണ് നോട്ടീസ് നൽകിയത്

  • നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ഹിയറിങ്, ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും

View All
advertisement