മറക്കാനാകാത്ത ഒട്ടനവധി സിനിമാ ഗാനങ്ങളും കവിതകളും മലയാളികൾക്ക് സമ്മാനിച്ച സമ്മാനിച്ച കവി റഫീഖ് അഹമ്മദ് സിനിമക്കായി ആദ്യമായി തിരക്കഥയെഴുതുന്നു. ഹിന്ദി സിനിമയ്ക്ക് വേണ്ടിയാണ് ആദ്യ തിരക്കഥ. വ്യത്യസ്തമായ പ്രണയകഥയാണ് സിനിമയുടെ പ്രമേയം. വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമക്കാണ് റഫീഖ് അഹമ്മദ് തിരക്കഥ എഴുതുന്നത്.
Also Read- 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021ൽ; തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി
ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് വിജീഷ് മണിയിൽ നിന്ന് കടലാസും പേനയും ഏറ്റു വാങ്ങി രചനയ്ക്ക് തുടക്കം കുറിച്ചു. പ്രണയത്തിന്റെ മഹനീയ സങ്കൽപമാണ് ശ്രീകൃഷ്ണൻ എന്നതിനാലാണ് ഇവിടെ നിന്ന് രചന തുടങ്ങാൻ കാരണമെന്ന് റഫീക്ക് അഹമ്മദ് പറയുന്നു.
Also Read- ഗായിക ശൈലപുത്രി ദേവി; വ്യത്യസ്ത കഥാപാത്രമായി 'ഗമനത്തിൽ' നിത്യ മേനോൻ
മലയാളത്തിൽ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് സംഭാഷണങ്ങൾ നൽകും. ഹിന്ദി സംവിധായകരായ അബ്ബാസ് മസ്താൻ സഹോദരങ്ങളാണ് ചിത്രത്തിന്റെ അണിയറയിൽ. ന്യൂഡൽഹിയിലും വയനാട്ടിലുമായി നവംബറിൽ ചിത്രീകരണം ആരംഭിക്കും. പ്രണയദിനമായ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യും. നായകൻ ഹിന്ദിയിൽ നിന്നും നായിക മലയാളത്തിൽ നിന്നുമാകുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hindi, Love story, Rafeeq Ahamed