'പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്'; ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ ഡയലോഗ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തിയേറ്ററിൽ ഇരുന്ന് ലാലേട്ടന്റെ ഈ പ്രകടനം കണ്ടപ്പോൾ താൻ കൈയടിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു
കൊച്ചി: തമിഴ് താരം ശിവകാർത്തികേയനും രവി മോഹനും (ജയം രവി) ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരാശക്തി’ റിലീസിനൊരുങ്ങവേ, കൊച്ചിയിൽ താരത്തിന് ആവേശോജ്ജ്വല സ്വീകരണം. വിജയ് ചിത്രം ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിലായതോടെ ഇത്തവണത്തെ പൊങ്കൽ ബോക്‌സ് ഓഫീസ് ‘പരാശക്തി’ കീഴടക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചി സെന്റ് തെരേസാസ് കോളേജിലെത്തിയ ശിവകാർത്തികേയന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മാസ് ഡയലോഗ് പറഞ്ഞുകൊണ്ടാണ് ശിവകാർത്തികേയൻ വിദ്യാർത്ഥികളുടെ കൈയടി നേടിയത്. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയിലെ "നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്" എന്ന ഡയലോഗാണ് താരം വേദിയിൽ ആവർത്തിച്ചത്. ഈ ഡയലോഗ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തിയേറ്ററിൽ ഇരുന്ന് ലാലേട്ടന്റെ ഈ പ്രകടനം കണ്ടപ്പോൾ താൻ കൈയടിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു.
നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്നു 🔥#Sivakarthikeyan during #Parasakthi Promotions..
Nobody asked or explained, here comes @Siva_Kartikeyan 😎🔥#Parasakthi promotions.. pic.twitter.com/PPQtDyWzgI
— Unni Rajendran (@unnirajendran_) January 7, 2026
advertisement
‘സുരരൈ പോട്ര്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാശക്തി’. തെലുങ്ക് താരം ശ്രീലീലയാണ് നായിക. ജനുവരി 10-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സംഗീതം ജി വി പ്രകാശ്, ഛായാഗ്രഹണം രവി കെ ചന്ദ്രൻ, തിരക്കഥ സുധാ കൊങ്കര, അർജുൻ നദേശൻ, ആക്ഷൻ സുപ്രീം സുന്ദർ, എഡിറ്റിങ് സതീഷ് സുരിയ, കലാസംവിധാനം എസ്. അണ്ണാദുരൈ, നൃത്തസംവിധാനം ബൃന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ സുരേൻ ജി എസ്, അളഗിയകൂത്തൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 07, 2026 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്'; ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ










