സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവരെയും കേരളത്തിന്റെ നിരീക്ഷകരായി എഐസിസി നിയമിച്ചു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവർ കേരളത്തിന്റെ നിരീക്ഷകരാകും. ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് ആസാമിന്റേയും മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കി.
സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിരീക്ഷകരുടെ പട്ടിക പുറത്തിറക്കിയത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് ചർച്ചകൾ സജീവമാക്കി മുന്നണികൾ. ഈ മാസം 15നകം മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാക്കാനാണ് യുഡിഎഫ് നീക്കം. ഇതിന് മുന്നേ തങ്ങളുടെ സീറ്റുകളുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ യുഡിഎഫിനെ അറിയിക്കുകയാണ് മുന്നണികൾ. കഴിഞ്ഞതവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടേക്കും . ചില സീറ്റുകൾ വെച്ചു മാറണമെന്ന് ആർഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളും ആവശ്യപ്പെടുമെന്നാണ് വിവരം.
advertisement
Summary: The Congress party has appointed observers for various states ahead of the upcoming Assembly elections. Sachin Pilot, K.J. George, Imran Pratapgarhi, and Kanhaiya Kumar have been designated as the observers for Kerala. Additionally, the party has assigned Bhupesh Baghel, D.K. Shivakumar, and Bandhu Tirkey to oversee Assam.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 07, 2026 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്










