Ponniyin Selvan | 250 കോടിയും കടന്ന് ചോളന്മാരുടെ പടയോട്ടം; 'പൊന്നിയിന്‍ സെല്‍വന്‍' ജൈത്രയാത്ര തുടരുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴ്നാടിന് പുറമെ വിദേശത്തും, കേരളത്തിലും, കർണാടകയിലും ചിത്രം മികച്ച വിജയമാണ് നേടുന്നത്
നാട്ടുരാജ്യങ്ങള്‍ കീഴടക്കി ചോളസാമ്രാജ്യം വികസിപ്പിച്ച രാജരാജ ചോഴനെ പോലെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയും തങ്ങളുടെ പടയോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 250 കോടി രൂപയും കടന്ന് കുതിക്കുകയാണ് സിനിമയുടെ കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാലയാണ് ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകൾ ട്വിറ്ററിൽ പങ്കുവെച്ചത്. തമിഴ്നാടിന് പുറമെ വിദേശത്തും, കേരളത്തിലും, കർണാടകയിലും ചിത്രം മികച്ച വിജയമാണ് നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ബോക്‌സ് ഓഫീസിൽ, പ്രീമിയറുകൾ ഉൾപ്പെടെ ആദ്യ നാല് ദിവസങ്ങളിൽ 4.13 മില്യൺ ഡോളർ നേടിയ ചിത്രം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ് സിനിമയായി മാറി. ആദ്യ ദിനത്തില്‍ 78.29 കോടി രൂപയാണ് ചിത്രം നേടിയത്.
In 4 days, #PS1 has crossed ₹ 250 Crs gross at the WW Box office..
— Ramesh Bala (@rameshlaus) October 4, 2022
advertisement
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2022 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ponniyin Selvan | 250 കോടിയും കടന്ന് ചോളന്മാരുടെ പടയോട്ടം; 'പൊന്നിയിന്‍ സെല്‍വന്‍' ജൈത്രയാത്ര തുടരുന്നു