'ഗോൾഡ്' റിലീസിന് മുൻപേ 50 കോടി ക്ലബിൽ; പൃഥ്വിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ്
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ചയാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്
പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ വരുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വൻ പ്രതീക്ഷകളാണ് ആരാധകർക്ക്. ഇപ്പോൾ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്.
അമ്പത് കോടിയലിധികം രൂപ ആണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബർ 1) തിയറ്ററുകളിലെത്തുന്നത്.
ലോകമെമ്പാടുമുള്ള 1300കളിലധികം സ്‍ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.
advertisement
അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ, PRO, മീഡിയ പ്ലാൻ ബിനു ബ്രിങ് ഫോർത്, പ്രൊമോഷൻ കണ്‍സൾട്ടന്റ് വിപിൻ കുമാർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഗോൾഡ്' റിലീസിന് മുൻപേ 50 കോടി ക്ലബിൽ; പൃഥ്വിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ്


