Horoscope November 4 | പുതിയ അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും ; ക്ഷമ കാര്യങ്ങൾ മെച്ചപ്പെടുത്തും : ഇന്നത്തെ രാശിഫലം അറിയാം
- Published by:Sarika N
 - news18-malayalam
 
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 നവംബർ 4-ലെ രാശിഫലം അറിയാം
 ഇന്നത്തെ ദിവസം എല്ലാ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. മേടം രാശിക്കാർക്ക് ബന്ധങ്ങളിൽ ഉത്സാഹം, ആത്മവിശ്വാസം, ഐക്യം എന്നിവ അനുഭവപ്പെടും. ഇടവം രാശിക്കാർക്ക് വെല്ലുവിളികളും അസ്ഥിരതയും നേരിടേണ്ടി വന്നേക്കാം. നിങ്ങളെ സംബന്ധിച്ച് ഇന്നത്തെ ദിവസംി ക്ഷമ അത്യാവശ്യമാണ്. മിഥുനം രാശിക്കാർക്ക് സന്തുലിതാവസ്ഥ, ആശയവിനിമയം, പുതിയ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. കർക്കിടകം രാശിക്കാർക്ക് അസ്വസ്ഥതയും വൈകാരിക സമ്മർദ്ദവും അനുഭവപ്പെടാം. പക്ഷേ ആത്മപരിശോധന സാഹചര്യം കൈകാര്യം ചെയ്യാൻ സഹായിക്കും. ചിങ്ങം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും ബന്ധത്തിൽ വെല്ലുവിളികളും നേരിടേണ്ടിവരും. പക്ഷേ ക്ഷമ കാര്യങ്ങൾ മെച്ചപ്പെടുത്തും.
advertisement
 കന്നി രാശിക്കാർക്ക് ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും പോസിറ്റീവും പുരോഗതിയും ഉണ്ടാകും. തുലാം രാശിക്കാർക്ക് സമാധാനവും ഐക്യവും അനുഭവപ്പെടും. കൂടാതെ ജനപ്രീതി വർദ്ധിക്കും. വൃശ്ചികം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടിവരും. പക്ഷേ ശരിയായ ആശയവിനിമയം അവ പരിഹരിക്കാൻ സഹായിക്കും. ധനു രാശിക്കാർക്ക് അസ്ഥിരതയും അകലവും അനുഭവപ്പെടാം. പക്ഷേ വ്യക്തമായ ആശയവിനിമയം ബന്ധങ്ങളെ എളുപ്പമാക്കും. മകരം രാശിക്കാർക്ക് സ്ഥിരത, പോസിറ്റീവ് ഊർജ്ജം, ബന്ധങ്ങളെ ശക്തിപ്പെടുത്തൽ എന്നിവ അനുഭവപ്പെടും. കുംഭം രാശിക്കാർക്ക് പുതിയ അവസരങ്ങൾ, സ്‌നേഹം, സാമൂഹിക ബന്ധം എന്നിവ ആസ്വദിക്കാൻ കഴിയും. ഇത് ഈ ദിവസത്തെ സവിശേഷമാക്കുന്നു. മീനം രാശിക്കാർക്ക് ബന്ധങ്ങളിൽ വൈകാരികതയും ജാഗ്രതയും ആവശ്യമാണ്.
advertisement
 ഏരീസ് (Aries  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പോസിറ്റീവും സന്തോഷകരവുമായ ദിവസമായിരിക്കും. നിങ്ങൾക്ക് ഊർദജ്ജസ്വലതയും ഉത്സാഹവും അനുഭവപ്പെടും. നിങ്ങളുടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഉയർന്നതായിരിക്കും. പുതിയ അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ഇന്നത്തെ ദിവസം വ്യക്തതയുള്ളതായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ ഇത് നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ സാമൂഹിക, കുടുംബ ജീവിതത്തിൽ ഐക്യം നിലനിൽക്കും. നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. നിങ്ങളുടെ സത്യസന്ധതയും തുറന്ന മനസ്സും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. വ്യക്തിപരമായ ബന്ധങ്ങളിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ഇത് നിങ്ങളുടെ ജീവിതത്തിൽ മുഴുവൻ സ്വാധീനം ചെലുത്തും.  ഭാഗ്യ സംഖ്യ : 4  ഭാഗ്യ നിറം : നീല 
advertisement
 ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ചുറ്റുമുള്ള അന്തരീക്ഷം അല്പം അനിശ്ചിതത്വത്തിൽ ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളിൽ ചില പ്രശ്‌നങ്ങൾ നേരിട്ടേക്കാം. പഴയ അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും ഉയർന്നുവന്നേക്കാം. ഇത് നിങ്ങളെ ആശങ്കാകുലരാക്കും. നിങ്ങളുടെ ചിന്തകളിലെ സ്ഥിരതയില്ലായ്മ കാരണം നിങ്ങൾക്ക് അല്പം അതൃപ്തി തോന്നിയേക്കാം. ചെറിയ വാദങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇന്ന് ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കും. ശാന്തതയും ക്ഷമയും നിലനിർത്തേണ്ട സമയമാണിത്. നിങ്ങളുടെ പോസിറ്റീവായി നിലനിർത്തുകയും നിഷേധാത്മകത ഒഴിവാക്കുകയും ചെയ്യുക. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക. അത് നിങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കും.  ഭാഗ്യ സംഖ്യ: 16 ഭാഗ്യ നിറം:  പച്ച 
advertisement
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അദ്ഭുതകരമായതായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തുലിതാവസ്ഥ അനുഭവപ്പെടും. നിങ്ങളുടെ ചിന്താശേഷിയും ആശയവിനിമയവും ഇന്ന് ഗുണകരമാകും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുകയും നിങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനാകും. ഇത് നിങ്ങളുടെ ഉത്സാഹം വർദ്ധിപ്പിക്കും. ഇന്ന് നിങ്ങൾക്ക് പുതിയ സാധ്യതകൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ സ്‌നേഹവും സഹകരണവും കാണാനാകും. ആശയവിനിമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.  ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: കടും പച്ച
advertisement
 കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. ഇത് നിങ്ങളെ പ്രകോപിപ്പിക്കും. ആത്മപരിശോധനയ്ക്ക് ഇത് നല്ല സമയമാണ്. നിങ്ങളുടെ ചിന്തകളിൽ ശ്രദ്ധ ചെലുത്തുക. അവ നിങ്ങൾക്ക് മനസ്സമാധാനം നൽകുന്നുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക. അവരുടെ സ്‌നേഹവും പിന്തുണയും നിങ്ങൾക്ക് വൈകാരിക ആശ്വാസം നൽകും. ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങളോ പിരിമുറുക്കമോ അനുഭവപ്പെടാം. ഇത് നിങ്ങൾക്ക് ദുരിതമുണ്ടാക്കും. ഇത്തരം സമയങ്ങളിൽ ക്ഷമ പ്രധാനമാണ്. നിങ്ങളുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആശയങ്ങളും വികാരങ്ങളും തുറന്നുപറയുക. ഇത് പല തെറ്റിദ്ധാരണകളും പരിഹരിക്കും. ഇന്ന് മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് വൈകാരിക പിന്തുണ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.  ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: വെള്ള
advertisement
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം അല്പം പ്രശ്‌നമുള്ളതായിരിക്കും. ഇത് ചില മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകാം. നിങ്ങളുടെ മനസ്സിൽ നിരരവധി ചിന്തകൾ ഉണ്ടാകാം. അത് നിങ്ങളെ അസ്വസ്ഥതയിലേക്ക് നയിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ മറക്കരുത്. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതും പങ്കിടുന്നതും പ്രധാനമാണ്. ഇന്ന് ബന്ധങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ ക്ഷമയോടെയിരിക്കുക. വികാരങ്ങൾ പ്രകടിപ്പിക്കാനും ചിന്തകൾ വ്യക്തമായി ആശയവിനിമയം നടത്താനും ശ്രമിക്കുക. നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.  ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ല ദിവസമയിരിക്കും. നിങ്ങളുടെ ചുറ്റുമുള്ളവരുമായി നിങ്ങൾക്ക് നല്ല ബന്ധം സ്ഥാപിക്കാനാകും. ഇന്ന് നിങ്ങളുടെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. സുഹൃത്തുക്കളും കുടുംബങ്ങളും നിങ്ങളുടെ ശ്രമങ്ങളെ വിലമതിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ അതിന്റെ ഉന്നതിയിലായിരിക്കും. നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ഫലപ്രദമായി പ്രകടിപ്പിക്കാനാകും. സ്‌നേഹവും സൗഹൃദവും ശക്തിപ്പെടുത്താനുള്ള നല്ല സമയമാണിത്. നിങ്ങളുടെ വികാരങ്ങൾ പങ്കിടാൻ ഇന്ന് മികച്ച ദിവസമാണ്. നിങ്ങളുടെ സാമൂഹിക ജീവിതവും ഇന്ന് സജീവമായിരിക്കും. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: കടും നീല
advertisement
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയം കാണാനാകും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും സമാധാനവും സന്തുലിതാവസ്ഥയും കാണാനാകും. നിങ്ങളുടെ ബന്ധങ്ങളിൽ പുതിയ ഉത്സാഹം കാണും. പഴയ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെട്ടേക്കാം. പുതിയ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകും. സാമൂഹിക ഒത്തുച്ചേരലുകളിൽ നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ ഉദ്ദേശങ്ങൾ വ്യക്തവും നിങ്ങളുടെ സ്വഭാവം സൗഹൃദപരവുമായതിനാൽ ആളുകൾ ഇന്ന് നിങ്ങളുടെ ഉപദേശവും മാർഗനിർദ്ദേശവും തേടും. നിങ്ങളുടെ കൂട്ടായ ശ്രമങ്ങൾ മുന്നോട്ടുപോകേണ്ട സമയമാണിത്. ആത്മവിശ്വാസത്തോടെയും ശാന്തതയടോയും ഇരിക്കുക. കാരണം നിങ്ങളുടെ പോസിറ്റീവ് മനോഭാവവും സഹായ മനസ്സും മറ്റുള്ളവരെ പ്രചോദിപ്പിക്കും.  ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ചുവപ്പ് 
advertisement
 സ്‌കോർപിയോ (cവൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. വൈകാരികമായ ചില പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കാം. ബന്ധങ്ങളിൽ ഇന്ന് നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിട്ടേക്കാം. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ സംയമനം പാലിക്കുക. കാരണം നിങ്ങൾ ആവേശത്തോടെ പ്രതികരിച്ചേക്കാം. ഒരു പഴയ പ്രശ്‌നം വീണ്ടും ഉയർന്നുവന്നേക്കാം. അത് ചില വൈകാരിക സംഘർഷങ്ങൾക്ക് കാരണമാകും. നെഗറ്റീവ് വികാരങ്ങൾ കൈകാര്യം ചെയ്യേണ്ട സമയമാണിത്. പ്രിയപ്പെട്ടവരിൽ നിന്നും സ്വയം അകന്നുനിൽക്കുന്നതിനു പകരം അവരുമായി സംസാരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഉള്ളിലെ പ്രശ്‌നം മനസ്സിലാക്കുക. ശരിയായ സമയത്ത് സ്വയം പ്രകടിപ്പിക്കുക.  ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പിങ്ക്
advertisement
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ചില സംഭവങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ മാനസികാവസ്ഥ അല്പം അസ്ഥിരമായിരിക്കും. ഇത് നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കും. നിങ്ങളുടെ ആശയവിനിമയത്തിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ അകലെയായി തോന്നാം. ഇതൊരു താൽക്കാലിക സാഹചര്യമാണ്. നിങ്ങളുടെ ചിന്തകൾ വ്യക്തമായി ആശയവിനിമയം ചെയ്യുക. മറ്റുള്ളവരുടെ വികാരങ്ങൾ ശ്രദ്ധിക്കുക. ചെറിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ നിങ്ങൾക്ക് സമ്മർദ്ദം കുറയും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം ഉയർന്നതായിരിക്കും. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക.  ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: പർപ്പിൾ
advertisement
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ സന്തുലിതാവസ്ഥയും സ്ഥിരതയും അനുഭവപ്പെടും. നിങ്ങളിൽ പോസിറ്റീവ് ഊർജ്ജം നിറയുന്നതായി കാണും. നിങ്ങളുടെ ജോലികൾ വേഗത്തിൽ ചെയ്തുതീർക്കാൻ ഇത് നിങ്ങൾക്ക് പ്രോത്സാഹനമാകും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തം. വ്യക്തിപരമായ വളർച്ചയ്ക്ക് ഇത് നല്ല സമയമാണ്. ആത്മസ്‌നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കുക. നിങ്ങളുടെ പഠനം നിങ്ങളുടെ പുരോഗതിയെ പിന്തുണയ്ക്കും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംതൃപ്തി കൈവരിക്കാൻ ഇന്ന് പ്രത്യേക അവസരമാണ്.  ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ഓറഞ്ച്
advertisement
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പോസിറ്റീവും പ്രചോദനാത്മകവുമായ ദിവസമാണ്. പുതിയ അവസരങ്ങളും അനുഭവങ്ങളും ഉണ്ടാകും. നിങ്ങളുടെ സാമൂഹിക ജീവിതം അർത്ഥമുള്ളതാകും. സ്‌നേഹവും ഐക്യവും കൊണ്ട് നിങ്ങളുടെ അടുത്ത ബന്ധങ്ങളെ സമ്പന്നമാക്കാനാകും. സുഹൃത്തുക്കളും കുടുംബവുമായും സമയം ചെലവഴിക്കാനും ഇന്ന് വളരെ നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കിടുന്നത് തുടരുക. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും സ്വയം പ്രകടിപ്പിക്കാനും നിങ്ങളെ സഹായിക്കും. ഈ പോസിറ്റീവ് ഊർജ്ജം നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും.  ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: ആകാശനീല
advertisement
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ചില വെല്ലുവിളികൾ നേരിടേണ്ടിവരും. നിങ്ങളുടെ ചുറ്റുമുള്ള ഊർജ്ജം മാറിയേക്കാം. നിങ്ങളുടെ ബന്ധങ്ങളിൽ ചില മാറ്റങ്ങളോ ആശങ്കകളോ ഉണ്ടാകാം. നിങ്ങളുടെ ബന്ധങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇത് നല്ല സമയമാണ്. ഇന്ന് നിങ്ങളുടെ വികാരങ്ങൾ കൂടുതൽ തീവ്രമായിരിക്കാം. അതിനാൽ നിങ്ങൾ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുമ്പോൾ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് പ്രധാനമാണ്. പക്ഷേ അത് ചിന്താപൂർവ്വം ചെയ്യുക. ഇന്ന് വൈകാരിക നിയന്ത്രണം നിലനിർത്തുകയും വിഷമിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് നിങ്ങൾക്ക് പ്രധാനമാണ്. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: കറുപ്പ്


