Nobody movie | മൊയ്തീനും കാഞ്ചനമാലയും വീണ്ടും; പൃഥ്വിരാജ്, പാർവതി തിരുവോത്ത് ചിത്രം 'നോബഡി' ആരംഭിച്ചു

Last Updated:

'എന്ന് നിന്റെ മൊയ്‌തീൻ', 'മൈ സ്റ്റോറി' തുടങ്ങിയ ചിത്രങ്ങളിൽ ജോഡിയായി വേഷമിട്ടു ശ്രദ്ധേയരായവരാണ് പൃഥ്വിരാജും പാർവതി തിരുവോത്തും

നോബഡി
നോബഡി
പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), പാർവതി തിരുവോത്ത് (Parvathy Thiruvothu), ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'നോബഡി' എന്ന ചിത്രത്തിന്റെ ഔപചാരിക പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്തെ വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. 'എന്ന് നിന്റെ മൊയ്‌തീൻ', 'മൈ സ്റ്റോറി' തുടങ്ങിയ ചിത്രങ്ങളിൽ ജോഡിയായി വേഷമിട്ടു ശ്രദ്ധേയരായവരാണ് പൃഥ്വിരാജും പാർവതി തിരുവോത്തും.
നിസ്സാം ബഷീർ സംവിധാനം ചെയ്ത് സമീർ അബ്ദുൾ എഴുതിയ നോബഡി, ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്യുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4 എക്സ്പിരിമെന്റ്സിന്റെയും ബാനറുകളിൽ സുപ്രിയ മേനോൻ, മുകേഷ് മേത്ത, സി.വി. സാരഥി എന്നിവർ സംയുക്തമായി നിർമ്മിച്ച ഈ ചിത്രം, ആനിമൽ എന്ന ചിത്രത്തിലെ സംഗീതത്തിന് പേരുകേട്ട ഹർഷവർദ്ധൻ രാമേശ്വറിന്റെ സംഗീതം ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു മികച്ച ടീമിനൊപ്പം, 'നോബഡി' ഒരു മറക്കാനാവാത്ത സിനിമാറ്റിക് അനുഭവം നൽകാൻ ഒരുങ്ങുന്നു എന്ന് അണിയറക്കാർ. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
advertisement
സംവിധായകൻ - നിസാം ബഷീർ, കഥ - സമീർ അബ്ദുൾ, ഡിഒപി - ദിനേശ് പുരുഷോത്തമൻ, സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊമോഷൻസ് - പൊഫാക്ഷിയോ.
Summary: Prithviraj Sukumaran, Parvathy Thiruvothu movie 'Nobody' starts rolling in Ernakulam
മലയാളം വാർത്തകൾ/ വാർത്ത/Film/
Nobody movie | മൊയ്തീനും കാഞ്ചനമാലയും വീണ്ടും; പൃഥ്വിരാജ്, പാർവതി തിരുവോത്ത് ചിത്രം 'നോബഡി' ആരംഭിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement