മുറിക്കാനും തിന്നാനും മനസു വരുന്നില്ല; പിറന്നാൾ സമ്മാനമായി പ്രിയ കുഞ്ചാക്കോ അയച്ച കേക്കുമായി രമേഷ് പിഷാരടി

Last Updated:

Priya Kunchacko gifts Ramesh Pisharody a birthday cake | പിഷാരടിക്ക് പിറന്നാൾ സമ്മാനം നൽകി കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുഞ്ചാക്കോ

രമേഷ് പിഷാരടി, പിറന്നാൾ കേക്ക്
രമേഷ് പിഷാരടി, പിറന്നാൾ കേക്ക്
മലയാളി പ്രേക്ഷകരുടെ ഇഷ്‌ട നടനും കോമഡി താരവും സ്റ്റാൻഡ് അപ്പ് കൊമേഡിയനും സംവിധായകനും ഒക്കെയാണ് രമേഷ് പിഷാരടി. ഇന്ന് പിഷാരടിയുടെ ജന്മദിനമാണ്. ശിവാജി ഗണേശൻ, വിനീത് ശ്രീനിവാസൻ എന്നിവരുടെ പിറന്നാളും ഇതേ ദിവസം തന്നെയെന്നത് തീർത്തും യാദൃശ്ചികം. ജന്മദിനത്തിൽ സഹപ്രവർത്തകരിൽ പലരും പിഷാരടിക്ക് സോഷ്യൽ മീഡിയയിൽ ആശംസയുമായി രംഗത്തെത്തി.
കൂട്ടത്തിൽ കൂട്ടുകാരൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുഞ്ചാക്കോ നൽകിയ പിറന്നാൾ സമ്മാനം പിഷാരടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. പ്രകൃതി സ്നേഹിയായ പിഷാരടിക്ക് അതനുസരിച്ചുള്ള കേക്ക് ആണ് പ്രിയ തയാറാക്കി നൽകിയത്. മരച്ചില്ലയുടെ മുകളിൽ ഇരിക്കുന്ന കിളിയും ഇലയുമാണ് കേക്കിന്റെ തീം.
പിഷാരടി പ്രകൃതി സ്നേഹിയായിപ്പോയില്ലേ! 'ഇപ്പോൾ മുറിക്കാനും തിന്നാനും മനസു വരുന്നില്ല' എന്ന അവസ്ഥയിലായി പിഷാരടി.
അടുത്തിടെ മമ്മുക്കയുടെ എഴുപതാം പിറന്നാളിനും പ്രിയ കേക്ക് സമ്മാനിച്ചിരുന്നു. മമ്മൂട്ടി ഫാൻ ആയ പ്രിയ അദ്ദേഹം വീട്ടിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരിക്കുന്ന ചിത്രം ആലേഖനം ചെയ്ത കേക്ക് ആണ് കൊടുത്തയച്ചത്. മമ്മുക്ക ഈ കേക്ക് മുറിക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
advertisement
പിഷാരടിയുടെ പിറന്നാളിന് ഒട്ടേറെപ്പേർ ആശംസ അർപ്പിച്ചെങ്കിലും, അച്ഛന്റെ പേര് ചോദിക്കുമ്പോൾ 'പിഷു' എന്ന് പറയുന്ന ഏറ്റവും ഇളയ മകന്റെ വീഡിയോ ആണ് കൂട്ടത്തിലെ ഹൈലൈറ്റ്. എത്ര പറഞ്ഞിട്ടും അച്ഛൻ എന്നതിന് പകരം 'പിഷു' എന്നാണ് മകൻ പറയുന്നത്‌. രസകരമായ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസ അർപ്പിച്ചത്. വീഡിയോ ചുവടെ കാണാം.
advertisement
Summary: Priya Kunchacko gifts Ramesh Pisharody a birthday cake themed at wildlife and scenic beauty of wildlife. Several celebrities have wished Pisharody on his special day. However, Manju Warrier picked a lovely video featuring Pisharody having a funny moment with his youngest son, to wish 
മലയാളം വാർത്തകൾ/ വാർത്ത/Film/
മുറിക്കാനും തിന്നാനും മനസു വരുന്നില്ല; പിറന്നാൾ സമ്മാനമായി പ്രിയ കുഞ്ചാക്കോ അയച്ച കേക്കുമായി രമേഷ് പിഷാരടി
Next Article
advertisement
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
  • പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

  • യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിത്തൂക്കിയും അതിക്രൂരമായി മർദിച്ചതായി എഫ്ഐആർ.

  • ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ്.

View All
advertisement