• HOME
  • »
  • NEWS
  • »
  • film
  • »
  • എനിക്കും അറിയാവുന്ന പയ്യാനാണ് ഫർഹാൻ; അവനും ജീവിതമില്ലേ; കീർത്തിയുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ

എനിക്കും അറിയാവുന്ന പയ്യാനാണ് ഫർഹാൻ; അവനും ജീവിതമില്ലേ; കീർത്തിയുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ

ഫർഹാൻ എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നായിരുന്നു വാർത്തകൾ

  • Share this:

    നടി കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. കീർത്തി സുരേഷ് പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിലുമാണ് വാർത്തകൾ പ്രചരിച്ചത്.

    ഫർഹാൻ എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നായിരുന്നു വാർത്തകൾ. ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്നാണ് സുരേഷ് കുമാർ വ്യക്തമാക്കിയത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സുരേഷ് കുമാറിന്റെ വിശദീകരണം.

    Also Read- സ്കൂളിൽ അധ്യാപികമാർ തമ്മിൽ പൊരിഞ്ഞ തല്ല്; വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ വൈറൽ
    തനിക്ക് അറിയാവുന്ന പയ്യനാണ് ഫർഹാൻ എന്നും കീർത്തിയുടെ നല്ല സുഹൃത്താണ് അദ്ദേഹമെന്നും സുരേഷ് കുമാർ പറയുന്നു. ഫർഹാന്റെ പിറന്നാൾ ദിവസം കീർത്തി പോസ്റ്റ് ചെയ്ത ചിത്രം ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കുകയും അത് മറ്റുള്ളവർ ഏറ്റുപിടിക്കുകയുമായിരുന്നു. നിരവധി പേരാണ് ഇക്കാര്യം ചോദിച്ച് തന്നെ വിളിക്കുന്നത്. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിക്കുന്ന കാര്യമാണിത്.

    തനിക്കും അറിയാവുന്ന പയ്യനാണത്. അവനും കുടുംബമില്ലേ ?അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. കീർത്തിയുടെ വിവാഹം വന്നാൽ അക്കാര്യം ആദ്യം അറിയിക്കുന്നത് താനായിരിക്കും. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതിനാലാണ് വീഡിയോ പങ്കുവെക്കുന്നതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

    Published by:Naseeba TC
    First published: