പിറന്നാളിന് മുന്നോടിയായി പ്രഭാസിന്‍റെ പുത്തൻ പോസ്റ്ററുമായി 'ദി രാജാ സാബ്' ടീം; കൂടാതെ മറ്റൊരു സർപ്രൈസ് ഉണ്ടെന്നും
- Published by:meera_57
- news18-malayalam
Last Updated:
പ്രഭാസിന്‍റെ 45-ാം ജന്മദിനമായ ഒക്ടോബർ 23ന് പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സർപ്രൈസും പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്
ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രഭാസ് (Prabhas) ചിത്രമായ ‘ദി രാജാ സാബ്’ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ ആകർഷണം. പ്രഭാസിന്‍റെ 45-ാം ജന്മദിനമായ ഒക്ടോബർ 23ന് പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സർപ്രൈസും പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദി രാജാ സാബ്’ന്‍റെ ആദ്യ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടതോടെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസിനായി ഒരുങ്ങുന്നത്.
advertisement
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ.കെ., പി.ആർ.ഒ.: ആതിര ദിൽജിത്ത്.
advertisement
Summary: The RajaSaab movie released a poster of actor Prabhas prior to his birthday. Prabhas turns 45-years-old on October 23, 2024. The poster also keeps the audience hooked to anticipate that another surprise awaits them soon. Malavika Mohanan is playing the lady lead
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 22, 2024 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്നാളിന് മുന്നോടിയായി പ്രഭാസിന്‍റെ പുത്തൻ പോസ്റ്ററുമായി 'ദി രാജാ സാബ്' ടീം; കൂടാതെ മറ്റൊരു സർപ്രൈസ് ഉണ്ടെന്നും