മമ്മൂട്ടിയും ജയറാമും അല്ല; രമേഷ് പിഷാരടിയുടെ മൂന്നാം സിനിമയില്‍ ഈ യുവതാരം നായകന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ തത്തയാണ് രമേഷ് പിഷാരടിയുടെ ആദ്യ ചിത്രം
മിമിക്രി വേദികളിലൂടെ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ വിജയക്കൊടി പാറിച്ച നിരവധി കലാകാരന്മാര്‍ നമുക്കിടയിലുണ്ട്. അവരില്‍ അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് രമേഷ് പിഷാരടി. ഇതിനോടകം രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത പിഷാരടി തന്‍റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ തത്തയാണ് രമേഷ് പിഷാരടിയുടെ ആദ്യ ചിത്രം. സിനിമയിലെ ജയറാമിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വനും വിജയിച്ചതോടെയാണ് മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്.
മുതിര്‍ന്ന താരങ്ങളെ പരീക്ഷിച്ചതിന് പിന്നാലെ യുവതാരം സൗബിൻ ഷാഹിറിനെയാണ് രമേഷ് പിഷാരടി പുതിയ ചിത്രത്തില്‍ നായകനാക്കിയിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന ചിത്രം ബാദുഷ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് രമേഷ് പിഷാരടി മൂന്നാം സംവിധാന സംരംഭം പ്രഖ്യാപിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 05, 2024 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടിയും ജയറാമും അല്ല; രമേഷ് പിഷാരടിയുടെ മൂന്നാം സിനിമയില്‍ ഈ യുവതാരം നായകന്‍