'പുഷ്പ'യെ വർണ്ണിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, എനിക്ക് കാത്തിരിക്കാൻ വയ്യ'; ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ചിത്രങ്ങളുമായി രശ്മിക മന്ദാന

Last Updated:

സിനിമയുടെ സെക്കൻഡ് ഹാഫ് ഡബ്ബിങ് ആരംഭിച്ചതായി ഇൻസ്റ്റ സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക രശ്മിക മന്ദാന

രശ്മിക മന്ദാന ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും
രശ്മിക മന്ദാന ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും
അല്ലു അർജുൻ ചിത്രം 'പുഷ്പ 2: ദി റൂൾ' തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയ്‌ലർ ഈ മാസം 17 ന് വൈകിട്ട് 6.03 നാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ സെക്കൻഡ് ഹാഫ് ഡബ്ബിങ് ആരംഭിച്ചതായി ഇൻസ്റ്റ സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക രശ്മിക മന്ദാന.
"പുഷ്പ 2 ഷൂട്ട് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു, ആദ്യ പകുതിയുടെ ഡബ്ബിങ് തീർന്നു. ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി തന്നെ അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്. അക്ഷരാര്‍ത്ഥത്തിൽ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോയിങ് എക്സ്പീരിയൻസ് ആയിരിക്കും, എനിക്ക് കാത്തിരിക്കാൻ വയ്യ", രശ്മിക ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്.
advertisement
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.
ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
advertisement
തെലങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് E4എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് E4 എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ. മേത്ത അടുത്തിടെ അറിയിച്ചിരുന്നു.
ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
advertisement
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ.: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുഷ്പ'യെ വർണ്ണിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, എനിക്ക് കാത്തിരിക്കാൻ വയ്യ'; ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ചിത്രങ്ങളുമായി രശ്മിക മന്ദാന
Next Article
advertisement
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement