Cuttputlli Movie | രാക്ഷസന്റെ റീമേക്കുമായി അക്ഷയ് കുമാര്‍; 'കട്പുട്ലി' ട്രെയ്ലര് പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
സെപ്റ്റംബര്‍ 2ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.
തമിഴില്‍ സൂപ്പര്‍ ഹിറ്റായ ക്രൈം ത്രില്ലര്‍ ചിത്രം രാക്ഷസന്റെ ഹിന്ദി റിമേക്കായ 'കട്പുട്ലി' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴില്‍ വിഷ്ണു വിശാല്‍ അവതരിപ്പിച്ച പോലീസ് ഇന്‍സ്പെകടറുടെ കഥാപാത്രത്തെ അക്ഷയ് കുമാറാണ് ഹിന്ദി പതിപ്പില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ അവതരിപ്പിച്ച് ശ്രദ്ധേയനായ മലയാളി നടന് സുജിത്ത് ശങ്കര്‍ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സിനിമ പൂജ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 2ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും. തമിഴില്‍ അമലപോള്‍ അവതരിപ്പിച്ച നായിക വേഷത്തില്‍ രാകുല്‍ പ്രീത് സിങ്ങാണ് എത്തുന്നത്.
advertisement
ഹിമാചല്‍ പ്രദേശിലെ കസൗളി എന്ന പ്രദേശം കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ് 'കട്പുട്ലി'. തെന്നിന്ത്യയില്‍ ഹിറ്റായി മാറിയ ചിത്രം 'രാക്ഷസുടു' എന്ന പേരില്‍ തെലുങ്കിലും റിമേക്ക് ചെയ്തിരുന്നു.
കോവിഡിന് ശേഷം തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്ന ബോളിവുഡില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം തുടരുകയാണ്. വന്‍ മുതല്‍ മുടക്കില്‍ പുറത്തിറക്കുന്ന പല സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ബോളിവുഡിനെ ആകെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2022 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Cuttputlli Movie | രാക്ഷസന്റെ റീമേക്കുമായി അക്ഷയ് കുമാര്‍; 'കട്പുട്ലി' ട്രെയ്ലര് പുറത്ത്