L2 Empuraan: എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്
എറണാകുളം: വിവാദങ്ങൾ പെരുകുന്നതിനിടെ എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. പ്രതിഷേധങ്ങൾക്കൊടുവിൽ എമ്പുരാന്റെ 24 സീനുകളാണ് വെട്ടിമാറ്റിയത്. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യവും സ്ത്രീകൾക്കെതിരായ അതിക്രമസീനുകൾ മുഴുവനും ഒഴിവാക്കി. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുള്ള എമ്പുരാനാണ് ഇന്ന് മുതൽ തിയേറ്ററിലെത്തുക.
ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളിൽ എത്തിയത്. ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്. ഇനി മുതൽ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വിശദീകരിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണ് എമ്പുരാന്‍ ഇതിനകം സ്വന്തമാക്കിയത്. മലയാളത്തിലെ രണ്ടാമത്തെ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. വന്‍ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ സീക്വല്‍ ആണ് എമ്പുരാന്‍. ചിത്രത്തിന്‍റെ മൂന്നാം ഭാഗം എന്തായാലും പുറത്തെത്തുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ പറഞ്ഞിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 02, 2025 7:44 AM IST