കണ്ണിൽ കണ്ണിൽ നോക്കി ലുക്മാനും ദൃശ്യയും; 'അതിഭീകര കാമുകൻ' തിയേറ്ററിലേക്ക്; റിലീസ് തിയതി

Last Updated:

പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'അതിഭീകര കാമുകൻ' റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ള സിനിമയാണ്

അതിഭീകര കാമുകൻ
അതിഭീകര കാമുകൻ
ലുക്മാൻ അവറാൻ (Lukman Avaran) അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ റിലീസ് പ്രഖ്യാപന പോസ്റ്റർ പുറത്തുവിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പോസ്റ്ററിൽ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കി നിൽക്കുന്ന നായകനേയും നായികയേയുമാണ് കാണാവുന്നത്. നവംബർ 14നാണ് സിനിമയുടെ റിലീസ്.
സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ മുമ്പ് ഇറങ്ങിയിരുന്നു. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'അതിഭീകര കാമുകൻ' റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ള സിനിമയാണ്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി. മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം.
advertisement
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്സ്: സരിഗമ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.
മലയാളം വാർത്തകൾ/ വാർത്ത/Film/
കണ്ണിൽ കണ്ണിൽ നോക്കി ലുക്മാനും ദൃശ്യയും; 'അതിഭീകര കാമുകൻ' തിയേറ്ററിലേക്ക്; റിലീസ് തിയതി
Next Article
advertisement
വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി
വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി
  • 19-കാരിയായ ശ്രീക്കുട്ടിയെ രക്ഷിച്ച ചുവന്ന ഷർട്ടുകാരൻ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ ആണെന്ന് കണ്ടെത്തി.

  • സിസിടിവി ദൃശ്യങ്ങളിൽ ശങ്കർ പാസ്വാൻ അക്രമിയെ കീഴടക്കി പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നത് വ്യക്തമാണ്.

  • അക്രമിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ ആക്രമിക്കാനൊരുങ്ങുമ്പോൾ ശങ്കർ പാസ്വാൻ സാഹസികമായി ഇടപെട്ടു.

View All
advertisement