റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും
- Published by:meera_57
- news18-malayalam
Last Updated:
മുൻ ചെയർമാൻ രഞ്ജിത്തിന്റെ രാജിക്ക് ശേഷം വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി തുടർന്നുവന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാവാൻ ഓസ്കർ ജേതാവായ മലയാളി സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി (Resul Pookutty). ആരോപണവിധായനായ മുൻ ചെയർമാൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് റസൂൽ എത്തുക. രഞ്ജിത്തിന് ശേഷം വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി തുടർന്നിരുന്നു.
2024 സെപ്റ്റംബറിൽ പ്രേം കുമാർ ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല ഏറ്റെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് അന്തരിച്ച മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിനെ ആദ്യം പരിഗണിച്ചിരുന്നു. അതേസമയം, ബീന പോളിനെ ചെയർപേഴ്‌സണായി നിയമിക്കണമെന്ന് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി സർക്കാർ പ്രേം കുമാറിനെ ഇടക്കാല ചെയർമാനായി നിയമിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) എന്നിവയുടെ മേൽനോട്ടം പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകനല്ലാത്ത വ്യക്തി അധികാരമേൽക്കുന്നത് ആദ്യമായിരുന്നു. ഈ ട്രെൻഡിന് തുടർച്ചയെന്നോണം റസൂൽ പൂക്കുട്ടിയും ആ സ്ഥാനത്തെത്തുകയാണ്.
advertisement
രഞ്ജിത്തിന്റെ രാജി
നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത്തിന്റെയും രാജി. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മലയാള ചലച്ചിത്ര മേഖലയിലെ രണ്ട് പ്രധാന വ്യക്തികളുടെ രാജി.
Summary: Oscar-winning Malayali sound designer Resul Pookutty has to be appointed as the chairman of the Kerala State Chalachitra Academy. Resul will take over from the position of former chairman Ranjith, who quit after allegations came up after Hema Committee revelations. After Ranjith, vice-chairman Prem Kumar continued as the acting chairman. Prem Kumar took over as the chairman of the Chalachitra Academy in September 2024
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2025 12:35 PM IST


