Sachy Passes away | സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ
ഹൈക്കോടതി വളപ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്കുകൊണ്ടുപോകും

- News18 Malayalam
- Last Updated: June 19, 2020, 8:35 AM IST
തൃശൂർ: അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമേകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് ഒമ്പതര മുതൽ പത്തുമണിവരെ പൊതുദർശനത്തിന് വെയ്ക്കും. അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. എട്ടുവർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. ഹൈക്കോടതി വളപ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്കുകൊണ്ടുപോകും. അവിടെയും പൊതുദർശനമുണ്ടാകും. വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.
Also Read- Mammootty and Mohanlal on Sachy | അകാലത്തിൽ അണഞ്ഞുപോയ പ്രതിഭ; ആദരം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ 'ചോക്ലേറ്റ്' സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്.
TRENDING:Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]പ്രവാസികൾക്ക് സഹായവുമായി കേരള സർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി [NEWS]മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും [NEWS]
2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ബോക്സ്' ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയത് അടുത്തിടെയാണ്.
ബിജു മേനോൻ ചിത്രം ചേട്ടായീസിലൂടെ നിർമ്മാതാവായി. ബിജു മേനോൻ, ഷാജൂൺ കരിയാൽ, പി. സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം 'തക്കാളി ഫിലിംസ്' എന്ന ബാനറിൽ 'ചേട്ടായീസ്' സിനിമ നിർമ്മിച്ചു.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു