മോഹന്‍ലാലിന്റെ ആറാട്ട് സിനിമ കണ്ട ശേഷം 'ലാലേട്ടന് ആറാടുകയാണ് ' എന്ന് അഭിപ്രായം പറഞ്ഞ വൈറല്‍ ആരാധകന് സന്തോഷ് വര്‍ക്കിയാണ്(santhosh varkey) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ട്രോളുകളിലും മീമുകളിലും അങ്ങനെ എവിടെ നോക്കിയാലും സന്തോഷിന്റെ ആറാട്ട് ആണ് നിറഞ്ഞു നില്‍ക്കുന്നത്. സന്തോഷ് അഭിപ്രായം പറഞ്ഞ ് ഹിറ്റായി മാറിയ 'ആറാടുകയാണ്' എന്ന പ്രയോഗം ഉപയോഗിച്ച് പുറത്തിറക്കിയ റീമിക്സ് ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള ടോണി ടാര്‍സ് എന്ന മ്യൂസിക് കംപോസറാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെെറല്‍ ഡയലോഗ് റീമിക്സ് ചെയ്ത് ഗാന രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ പ്രശസ്ത ഗായകന് എഡ്.ഷീരന്റെ ഷേപ് ഓഫ് യു ഗാനത്തിനൊപ്പം മാഷ് അപ് ചെയ്ത് ടോണി നിര്‍മിച്ച വീഡിയോയും വൈറലായിരുന്നു.
അല്ലു അര്ജുന് ചിത്രം പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പമാണ് സന്തോഷ് വര്‍ക്കിയുടെ ആറാടുകയാണ് റീമിക്സ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിലും വാട്സാപ്പ് സ്റ്റാറ്റസുകളിലുമായി ഗാനം ഇടം പിടിച്ചു കഴിഞ്ഞു.
Santhosh Varkey |'ആറാടുകയാണ്'; ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല; നിരാശയുണ്ട്: വൈറല്‍ താരം
മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത ഭീഷ്മ പര്‍വം (Bheeshma Parvam) തിയേറ്ററുകളിലെത്തി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ട് കണ്ട ശേഷം അഭിപ്രായം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ആരാധകന് സന്തോഷ് വര്‍ക്കി പിന്നെയും വൈറലാവുകയാണ്.
സന്തോഷ് വര്‍ക്കി അന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഭീഷ്മപര്‍വം കാണുമെന്നും, അഭിപ്രായം പറയുമെന്നായിരുന്നു അത്. എന്നാല്‍ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നിരുന്നാലും സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും സന്തോഷ് പറയുന്നു.
റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം വമ്പന്‍ അഭിപ്രായം പുറത്തുവരുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ തികഞ്ഞ ആഘോഷത്തിലാണ്. അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളി അര്‍പ്പിച്ച വിശ്വാസം 'ഭീഷ്മ പര്‍വം' കാത്തു എന്ന് സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും ഉറപ്പിക്കുന്നു. അതേസമയം ഫെയ്സ്ബുക്കില്‍ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്.
ആദ്യ പ്രദര്‍ശനത്തിന് ശേഷം സിനിമയിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് സംവിധായകന് രംഗത്തെത്തിയത്. സിനിമയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തരുതെന്ന് പ്രേക്ഷകരോട് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.