തുടക്കത്തിൽ സമ്മതിച്ചു; ഭാര്യ അന്യപുരുഷന്മാർക്കൊപ്പം ബന്ധം സ്ഥാപിച്ചതിൽ ഒത്തുപോകാനാവാതെ വിവാഹമോചനം നേടിയ നടൻ
- Published by:meera_57
- news18-malayalam
Last Updated:
നടന്റെ ആദ്യ വിവാഹമായിരുന്നു ഇത്. പിരിഞ്ഞതിന് ശേഷം അദ്ദേഹം മൂന്നു വിവാഹങ്ങൾ കൂടി കഴിച്ചു
ബന്ധങ്ങളുടെ പേരിൽ പലകുറി ചർച്ചയായ ജീവിതമാണ് നടൻ കബീർ ബേദിയുടേത് (Kabir Bedi). പ്രായം എഴുപതുകൾ അടുക്കാറായപ്പോൾ നാലാമത് വിവാഹം ചെയ്ത് ഞെട്ടിച്ച താരമാണ് അദ്ദേഹം. പൃഥ്വിരാജ് ചിത്രം 'അനാർക്കലി'യിലൂടെ കബീർ ബേദി മലയാള സിനിമയിലും അരങ്ങേറി. ഇന്നത്തെ ലാഹോറിൽ പിറന്ന കബീർ ബേദി, പഞ്ചാബി- ബ്രിട്ടീഷ് ദമ്പതികളുടെ പുത്രനായാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നാം തലമുറ വരെ ബോളിവുഡിൽ സജീവമാണ്. യുവതാരനിരയിലെ ആലിയാ എഫ്. ബേദിയുടെ മകളുടെ മകളാണ്. കലുഷിതമായ വ്യക്തിജീവിതത്തിനുടമ കൂടിയാണ് ബേദി
advertisement
കബീർ ബേദിക്കും നർത്തകിയും മോഡലുമായ പ്രോതിമ ബേദിക്കും പിറന്ന മകളാണ് മുൻകാല നടിയായ പൂജാ ബേദി. അറിയപ്പെടുന്ന ഒഡീസി നർത്തകിയാണ് പ്രോതിമ ബേദി. പൂജ, സിദ്ധാർഥ് എന്നിവരാണ് ഈ ബന്ധത്തിലെ മക്കൾ. പ്രോതിമ ബേദിയുമായുള്ള ബന്ധം വഷളാവാൻ ആരംഭിച്ചതും ബേദി ബോളിവുഡ് നടി പർവീൺ ബാബിയുമായി അടുപ്പത്തിലായി. എങ്കിലും, ഇത് വിവാഹത്തിൽ എത്തിയില്ല. പിൽക്കാലത്ത് അദ്ദേഹം ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ സൂസൻ ഹംഫ്രീസിനെ വിവാഹം ചെയ്‌തു. ഇവരുടെ മകൻ ആദം ബേദി അന്താരാഷ്ട്ര നിലയിലെ മോഡലാണ്. 'ഹലോ കോൻ ഹേ' എന്ന സിനിമയിലൂടെ ആദം സിനിമാ പ്രവേശം നടത്തി. ഇവിടെയും വിവാഹമോചനം ഉണ്ടായി. അതിനു ശേഷം നിക്കി ബേദിയെ വിവാഹം ചെയ്‌തു. ഇവർക്ക് കുട്ടികളുണ്ടായില്ല. 2005ൽ ഈ ബന്ധം പിരിഞ്ഞ ശേഷം എഴുപതാം പിറന്നാളിന് ദിവസങ്ങൾക്ക് മുൻപ് പർവീൺ ദുസാൻജ് എന്ന ബ്രിട്ടീഷ് യുവതിയുമായി അദ്ദേഹം വിവാഹിതനായി. പ്രോതിമയും കബീറും തമ്മിലെ വിവാഹബന്ധം പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് മകൾ പൂജ ബേദി വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
ഇത്തരത്തിൽ മുന്നോട്ടു പോകുന്നത് ബന്ധം നിലനിർത്തും എന്ന ചിന്ത പക്ഷേ, നേർവിപരീത ഫലമുണ്ടാക്കി. കബീർ ബേദിയെ സംബന്ധിച്ച്, ഭാര്യ മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടാക്കുന്നത് അദ്ദേഹത്തിന് ഒത്തുപോകാൻ കഴിയുമായിരുന്നില്ല. 1974ൽ ഈ ബന്ധം വിവാഹമോചനത്തിൽ എത്തി. ഇതേക്കുറിച്ച് മകൾ പൂജ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു
advertisement
സിദ്ധാർഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് കബീർ ബേദിയുടെ മകൾ പൂജാ ബേദിയുടെ പരാമർശം. താൻ ഒരിക്കലും അവരെ വിലയിരുത്തിയിട്ടില്ല എന്നായിരുന്നു പൂജാ ബേദിയുടെ പ്രതികരണം. "ഓരോരുത്തരും വ്യത്യസ്തരാണ്. ചിലർ വിവാഹബന്ധത്തിൽ നിന്നുപോകാൻ പറ്റില്ലെന്ന് പറയും, ചിലർക്ക് ഓപ്പൺ ബന്ധങ്ങൾ പറ്റാതെ വരുന്നു എന്നാകും, ചിലർ വിവാഹനിശ്ചയം നടത്തിയ ശേഷം, തുടരാനാവില്ല എന്നാകും. അനുഭവം എന്താണോ അതിനെ അടിസ്ഥാനപ്പെടുത്തിയാകും നമ്മൾ ഓരോന്നും നിർവചിക്കുക. എനിക്ക് അന്ന് അഞ്ച് വയസ് മാത്രമാണ് പ്രായം. ഞാൻ എന്തറിഞ്ഞിട്ടുണ്ടാവും? അതിനു ശേഷം ഞാൻ അത് മനസിലാക്കിയിട്ടുണ്ടാവുമോ? അവരുടെ തൊഴിൽ, അവരുടെ ശരീരങ്ങൾ, അവരുടെ ജീവിതം, അവരുടെ തിരഞ്ഞെടുപ്പുകൾ എല്ലാം അവർക്ക് സ്വന്തം...
advertisement
'അവർ ചെയ്യുന്നത് വിലയിരുത്താൻ ഞാനാരാണ്? ശരിയും തെറ്റും പറയാനാരാണ്? ഞാനതിൽ പങ്കാളിയല്ല, വിമർശിക്കാനുമില്ല. എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവരോട് നിർദേശിക്കുന്ന വ്യക്തിയല്ല ഞാൻ. എന്തെങ്കിലും അലട്ടുന്നുവെങ്കിൽ, അവരെ സന്തോഷത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് ഞാൻ. എല്ലാം നല്ല നിലയിൽ പോകുന്നുവെങ്കിൽ, അത് നശിപ്പിക്കാൻ ഞാനാരാണ്? പൂജ ചോദിക്കുന്നു. താൻ തന്റെ അച്ഛനെ സ്നേഹിക്കുന്ന മകളാണ് എന്നും പൂജാ ബേദി