താരങ്ങൾ വൻ തുക പ്രതിഫലം ചോദിച്ചു, ശോഭനാ ജോർജ് പരസ്യചിത്രത്തിൽ അഭിനേതാവായി

Last Updated:

Shobhana George turns model for an ad film of Khadi Board | ഖാദി ബോർഡിൻ്റെ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന വീട്ടമ്മ വസ്ത്രങ്ങൾ  വാങ്ങാൻ വരുന്നതാണ് പരസ്യ ചിത്രത്തിൻ്റെ വിഷയം

ക്യാമറ, ആക്ഷൻ... ശോഭനാ ജോർജ് ഖാദി ബോർഡ് ഷോറൂമിലേക്ക് നടന്ന് വരുന്നു. ഖാദി ബോർഡിൻ്റെ ഉപാധ്യക്ഷയായല്ല, വീട്ടമ്മയായാണ് വരവ്. ഖാദി ബോർഡിൻ്റെ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന വീട്ടമ്മ വസ്ത്രങ്ങൾ  വാങ്ങാൻ വരുന്നതാണ് പരസ്യ ചിത്രത്തിൻ്റെ വിഷയം.
പരസ്യ ചിത്രത്തിൽ വേഷമിടാൻ അഭിനേതാക്കളെയും മോഡലുകളെയും ക്ഷണിച്ചപ്പോൾ ലക്ഷങ്ങൾ പ്രതിഫലം ആവശ്യപ്പെട്ടെന്ന് ശോഭനാ ജോർജ് പറയുന്നു. പരസ്യചിത്രീകരണത്തിനായി വൻ തുക മുടക്കാൻ ശേഷിയില്ലാത്ത ഖാദി ബോർഡ് സ്വന്തം നിലയിൽ പരസ്യം നിർമ്മിക്കാൻ അവസാനം തീരുമാനമെടുത്തു.
ബോർഡ് ഉപാധ്യക്ഷ തന്നെ പ്രധാന അഭിനേതാവ്. കൂടെ അഭിനയിക്കാൻ സാധാരണക്കാരായ വീട്ടമ്മമാർ. ക്യാമറയും സംവിധാനവും  ഖാദി ബോർഡിലെ ജീവനക്കാരൻ വി.എൻ. അജയകുമാർ. ചുരുക്കത്തിൽ ക്യാമറ വാടക മാത്രമാണ് ഖാദി ബോർഡിനുള്ള ചെലവ്. ചെറിയ വരുമാനം മാത്രമേ ഖാദി ബോർഡിനുള്ളൂ. സർക്കാർ സബ്സിഡിയാണ് ബോർഡിന് തുണ.
advertisement
മുൻപ് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശോഭനാ ജോർജ്. 'പ്രതീക്ഷയോടെ' എന്ന സിനിമയിൽ കഥ, തിരക്കഥ, സംവിധാനമൊക്കെ നിർവഹിച്ചത് തനിച്ചാണ്. അതുകൊണ്ട് ക്യാമറ, ആക്ഷൻ, കട്ട് ഒന്നും തനിക്ക് പുത്തരിയല്ലെന്ന് ശോഭന പറയുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭനാ ജോർജ്
അടിസ്ഥാനപരമായി പൊതുപ്രവർത്തനവും രാഷ്ട്രീയവുമാണ് ഇഷ്ടം. എങ്കിലും തെരഞ്ഞെടുപ്പ് മത്സരത്തിനില്ല.
എം.എൽ.എ. അല്ലാതെയും പൊതു പ്രവർത്തനം സാധ്യമാണെന്ന് ഞാൻ തെളിയിച്ചു. ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് ഉറപ്പിച്ചാണ് പുതിയ രാഷ്ട്രീയ തീരുമാനം എടുത്തത്. ഇത് അന്തിമ തീരുമാനമാണെന്നല്ല. എങ്കിലും ഇപ്പോൾ മറിച്ചൊരു തീരുമാനമില്ല. എവിടെയെങ്കിലും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ ചെങ്ങന്നൂരിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് എക്കാലത്തും ഇഷ്ടം. എന്നാൽ ചെങ്ങന്നൂരിൽ ഇനിയും സജി ചെറിയാൻ മത്സരിച്ച് വിജയിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ശോഭനാ ജോർജ് പറയുന്നു.
advertisement
പുത്തന്‍ ഡിസൈനിലുള്ള ഖാദി വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിസൈനര്‍ സ്റ്റുഡിയോയുമായി ഖാദി ബോര്‍ഡ്
കാലത്തിനനുസരിച്ച് മാറുന്ന ഫാഷന്‍ മേഖലയിലെ ട്രെന്‍ഡിനൊപ്പം ചേരുകയാണ് ഖാദി ബോര്‍ഡ്. എറണാകുളം കലൂര്‍ ഖാദി ടവറിലാരംഭിച്ച ഡിസൈനര്‍ സ്റ്റുഡിയോ വ്യത്യസ്ഥ ഖാദി വസ്ത്ര ശേഖരം ഒരുക്കിയിട്ടുണ്ട്. ഖാദി വസ്ത്രങ്ങളിലെ പുത്തന്‍ ഡിസൈന്‍ പരീക്ഷണങ്ങള്‍ ജനങ്ങൾക്കിടയിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാം. അനന്തപുരി പട്ട്, ചിതലി പട്ട്, സുന്ദരി പട്ട്, ഖാദി പട്ട് തുടങ്ങിയ പുതിയ ശ്രേണിയിൽ സാരികളും സഖാവ് ഷർട്ടിന്റെ പുതിയ ശേഖരവും ഇവിടെയുണ്ട്. ഖാദി ഗ്രാമവ്യവസായ മേഖലയിൽ ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്തമായ സൗന്ദര്യവസ്തുക്കൾ ലഭിക്കുന്ന ഖാദി ബ്യൂട്ടി സെന്ററും ഇതിനോടൊപ്പം ആരംഭിച്ചു.
advertisement
കസ്തൂരി മഞ്ഞൾ, രക്തചന്ദനം, തേൻ തുടങ്ങി പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളും ഇവിടെ നിന്നു വാങ്ങാം. മന്ത്രി ഇ. പി. ജയരാജനാണ് ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. കാലത്തിനൊത്ത് അങ്ങനെ ഖാദിയും ട്രെൻഡിയായി മാറുകയാണ്.
Summary: Khadi Board Vice-Chairperson Shobhana George turns model for an ad film to promote Khadi products. She decided to act after the Board found it tough to afford hefty remuneration for celebrities
മലയാളം വാർത്തകൾ/ വാർത്ത/Film/
താരങ്ങൾ വൻ തുക പ്രതിഫലം ചോദിച്ചു, ശോഭനാ ജോർജ് പരസ്യചിത്രത്തിൽ അഭിനേതാവായി
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement