മിന്നൽ മുരളി ടീമിന്റെ ഒപ്പം ധ്യാൻ ശ്രീനിവാസൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ചിത്രീകരണം പാലക്കാട് പൂർത്തിയായി
- Published by:meera_57
- news18-malayalam
Last Updated:
പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം
മിന്നൽ മുരളി ഒരുക്കിയ വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ ജി., ഇന്ദ്രനീൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' (Detective Ujjwalan) ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഷൊർണൂർ, പട്ടാമ്പി ഭാഗങ്ങളിലായി പൂർത്തിയായി. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം.
ഒരു സാധാരണ നാട്ടിൻപുറത്തു നടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവെസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.
സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
അമീൻ നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
advertisement
എഡിറ്റിംഗ്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നിദാദ്.
advertisement
Summary: Shooting of Dhyan Sreenivasan movie Detective Ujjwalan completed in Palakkad
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 24, 2024 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മിന്നൽ മുരളി ടീമിന്റെ ഒപ്പം ധ്യാൻ ശ്രീനിവാസൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ചിത്രീകരണം പാലക്കാട് പൂർത്തിയായി