'അവളെ ഞാൻ അഭിനന്ദിക്കാറില്ല, അത് അവളെ വിഷമിപ്പിക്കുന്നുണ്ടാകും'; മകൾ നാരായണിയെ കുറിച്ച് കല്ലറ ഗോപൻ

Last Updated:

മകളെ അഭിനന്ദിക്കാത്തതിന്റെ കാരണവും പറയുന്നുണ്ട് അച്ഛൻ കല്ലറ ഗോപൻ. താൻ പഠിച്ചതും വളർന്നതും അത്തരം ഒരു രീതിയിലാണ്. ദേവാരാജൻ മാസ്റ്ററുടേയും അർജുനൻ മാസ്റ്ററുടേയും രാഘവൻ മാസ്റ്ററുടേയും ദക്ഷിണാമൂർത്തി സ്വാമിയുടേയും ഒക്കെ രീതി അതായിരുന്നു.

വലിയ സന്തോഷത്തിലാണ് കല്ലറ ഗോപൻ. മകളിൽ മനസ് നിറഞ്ഞ് അഭിമാനിക്കുന്ന അച്ഛൻ. മകൾ നാരായണി സ്വകാര്യ ചാനലിലെ സംഗീത പരിപാടിയിൽ മികവ് പുലർത്തുന്നത് കണ്ട് അഭിമാനം കൊള്ളുകയാണ് ഈ അച്ഛൻ. എന്നാൽ അവളെ അഭിനന്ദിക്കാൻ തനിക്ക് ആവില്ലെന്ന് ഈ അച്ഛൻ പറയുന്നു.
'അച്ഛൻ എന്ന നിലയിൽ അവളെ അധികം അഭിനന്ദിക്കാനാവില്ല.. കാരണം ഞാൻ തന്നെയാണ് അവൾ. എന്റെ ഭാഗമാണ് അവൾ. അതുകൊണ്ട് ഇനിയും നന്നാകണം എന്നേ പറയാറുള്ളൂ, അവളോട്. 100 ശതമാനം ശരി എന്ന് ഒരിക്കലും പറയാറില്ല.. അത് ചിലപ്പോൾ അവൾക്ക് വിഷമം ഉണ്ടാക്കിയേക്കാം'. -ഗോപൻ പറയുന്നു.
വീട്ടിൽ നിന്ന് മാത്രം അഭിനന്ദനം ഇല്ലെന്ന് നാരായണി
അച്ഛന്റെ വാക്കുകളോട് പൂർണമായും യോജിക്കുകയാണ് മകൾ നാരായണിയും. 'ഷോയിൽ വലിയ അഭിനന്ദനങ്ങൾ കിട്ടാറുണ്ട്. പക്ഷേ വീട്ടിൽ നിന്ന് അത്ര അഭിനന്ദനം കിട്ടാറില്ല'.- നാരായണി പറയുന്നു.
advertisement
മകളെ അഭിനന്ദിക്കാത്തതിന്റെ കാരണവും പറയുന്നുണ്ട് അച്ഛൻ കല്ലറ ഗോപൻ. താൻ പഠിച്ചതും വളർന്നതും അത്തരം ഒരു രീതിയിലാണ്. ദേവാരാജൻ മാസ്റ്ററുടേയും അർജുനൻ മാസ്റ്ററുടേയും രാഘവൻ മാസ്റ്ററുടേയും ദക്ഷിണാമൂർത്തി സ്വാമിയുടേയും ഒക്കെ രീതി അതായിരുന്നു. എത്ര നന്നായി പാടിയാലും അസാധ്യപ്രകടനം എന്ന് പറയാറില്ല. പക്ഷേ അവരുടെയൊക്കെ വാത്സല്യം തന്നിൽ ആവോളം ഉണ്ടായിരുന്നു... ആ രീതി തന്നെയാണ് തന്റെ മകളിലും തുടരുന്നത്. -ഗോപൻ പറയുന്നു.
38 വർഷത്തോളമായി സംഗീത രംഗത്ത് തുടരുന്ന ആളാണ് കല്ലറ ഗോപൻ. തനിക്ക് ചെയ്യാൻ പറ്റാത്തത് വരുന്ന തലമുറ ചെയ്യണം എന്ന ആരും ആഗ്രഹിക്കും. അത് പ്രാവർത്തികമായി കാണുമ്പോൾ ഉള്ള ആനന്ദത്തിലാണ് ഗോപൻ ഇപ്പോൾ. MSW കഴിഞ്ഞ് ജോലിയ്ക്ക് കയറിയ നാരായണി അവിടെ നിന്നാണ് സംഗീതത്തിലേക്ക് മടങ്ങിയെത്തിയത്.
advertisement
ജോലിയുടെ തിരക്കിട്ട ജീവിതം അല്ല തനിക്ക് യോജിച്ചതെന്ന് മനസിലാക്കി സംഗീതവഴിയിലേക്ക് എത്തുകയായിരുന്നു എന്ന് നാരായണിയും സമ്മതിക്കുന്നു. സംഗീതം ജീവിതത്തിന്റെ ഭാഗമായതിനാലാണ് അത് ഐച്ഛിക വിഷയമായി പഠിക്കാത്തത്. അതിനാലാണ് MSW പഠിച്ചതും. എന്നാൽ ഇപ്പോൾ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നു. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയിൽ ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ഈ മകളും അച്ഛനും ഒരേ സ്വരത്തിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'അവളെ ഞാൻ അഭിനന്ദിക്കാറില്ല, അത് അവളെ വിഷമിപ്പിക്കുന്നുണ്ടാകും'; മകൾ നാരായണിയെ കുറിച്ച് കല്ലറ ഗോപൻ
Next Article
advertisement
കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ
കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ
  • വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ

  • മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

  • പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു

View All
advertisement